ഇരിങ്ങാലക്കുട: ഓണത്തിന് സുരക്ഷിത പച്ചക്കറികള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം യുവകര്‍ഷകര്‍ കൈകോര്‍ക്കുന്നു. പൂര്‍ണ്ണമായും ജൈവ രീതിയെ അവലംഭിച്ച് ഓണത്തിന് ആവശ്യമായ എല്ലാ നാടന്‍ പച്ചക്കറികളുമാണ് ഇവിടെ കൃഷി ഇറക്കിയിരിക്കുന്നത് .
20 വര്‍ഷത്തിലധികമായി തരിശ് ഭൂമിയായി കിടന്നിരുന്ന ഏഴ് ഏക്കറോളം വരുന്ന പെരുവല്ലിപ്പാടമാണ് ഇവരുടെ കഠിന പ്രയത്നം കൊണ്ട് കൃഷി സമൃദ്ധമായിരിക്കുന്നത്. റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ വിനോദിനി, സെന്റ് ജോസഫ്സ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ സി ഇസബെല്‍, സി റോസ് ആന്റോ, യുവ കര്‍ഷക അവാര്‍ഡ് ജേതാവ് ഷിബി ബിജീഷ് എന്നിവരുമായി സഹകരിച്ചാണ് പെരുവല്ലിപ്പാടത്ത് വെജിറ്റബിള്‍ ഫാം പി കെ വി എന്ന പേരില്‍ പച്ചക്കറി കൃഷി വിജയകരമാക്കിയിരിക്കുന്നത്.
കേരള വെജിറ്റബിള്‍ ഹബ്ബ് ആണ് ഈ ഉദ്യമത്തിന് പിന്നില്‍ പ്രധാന പങ്കു വഹിച്ചിട്ടുള്ളത് . 60 സെന്റ് പാട്ടത്തിനെടുത്ത് രണ്ടു വര്‍ഷം മുന്‍പ് തുടങ്ങിയ കേരള വെജിറ്റബിള്‍ ഹബ്ബ് സ്റ്റാര്‍ട്ട് അപ്പ് ഇപ്പോള്‍ 15 ഏക്കറില്‍ കൂടുതല്‍ കൃഷി ചെയ്ത് വരുന്നുണ്ട്. ബിജീഷ് കെ ബാദുഷ പൊറത്തിശ്ശേരി , വിനീഷ് കൃഷ്ണന്‍കുട്ടി പൊറത്തിശ്ശേരി, ആദര്‍ശ് രവീന്ദ്രന് വള്ളിവട്ടം എന്നിവരാണ് കേരള വെജിറ്റബിള്‍ ഹബ്ബിന്റെ സാരഥികള്‍.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മറ്റും തരിശായി കിടക്കുന്ന ഭൂമിയില്‍ സബ്സിഡിയോടു കൂടി അത്യാധുനിക രീതിയില്‍ ചെലവ് കുറച്ച് നല്ല വിളവ് നേടിയെടുക്കാന്‍ കഴിയുമെന്ന് യുവ കര്‍ഷകനായ ബിജീഷ് കെ ബാദുഷ പറയുന്നു. സൗജന്യ അംഗത്വം എടുക്കുന്നവര്‍ക്ക് ഫാം ഫ്രഷ് വെജിറ്റബിള്‍സ് എത്തിച്ചു കൊടുക്കുന്നുമുണ്ട്. 9544233502
പ്രതികരിക്കാൻ ഇവിടെ എഴുതുക: