ധർമ്മപുത്രരുടെ രാജസൂയ യാഗത്തിൽ നിരവധി മഹർഷിമാരും, യോഗികളും, ജ്ഞാനികളും, എത്തിച്ചേർന്നിരുന്നു. അവരുടെ ഓരോരുത്തരുടേയും മുന്നിൽ ഭഗവാൻചെന്നു.
അവരെല്ലാം അതുവരെ പൂജിച്ചിരുന്നതും ധ്യാനിച്ചിരുന്നതും ഭഗവാന്റെ രൂപമാണെങ്കിലും ഭഗവാന്റെ സച്ചിതാനന്ദ മായാമയ സാക്ഷാൽ രൂപം ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്. ബ്രഹ്മവും പരബ്രഹ്മവും ഈ കൃഷ്ണൻതന്നെയെന്ന ജ്ഞാനവും ആനന്ദവും ഇപ്പോഴാണ് അവർക്കുലഭിക്കുന്നത്. ഭഗവാൻ കൊടുത്തത്.
















