പുനലൂര്‍: കരവാളൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നെടുമലയില്‍ പ്രവര്‍ത്തിച്ചുവന്ന അംഗനവാടിയില്‍ നിന്നും വര്‍ക്കറെ കുടുംബവഴക്കിനെത്തുടര്‍ന്ന് ബ്ലോക്ക്‌മെമ്പറുടെ നിര്‍ദ്ദേശാനുസരണം മാറ്റി. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. മൂന്ന് ദിവസം മുമ്പാണ് സംഭവം.
നെടുമലയില്‍ വാടകകെട്ടിടത്തില്‍ 14 വര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന അംഗന്‍വാടിയിലെ വര്‍ക്കര്‍ അനിതകുമാരിയെ ബന്ധുവും ബ്ലോക്ക് മെമ്പറുമായ ഷൈലജയുടെ പരാതിയെത്തുടര്‍ന്നാണ് സാമൂഹിക ക്ഷേമവകുപ്പ് സ്ഥലം മാറ്റിയത്. അനില വാഹനം അപകടത്തെതുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി അവധിയില്‍ ആയിരുന്നു. അവധി കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ പുതിയ അംഗന്‍വാടി വര്‍ക്കറെ തന്റെ സ്ഥാനത്ത് നിയമിച്ചതയാണ് കാണാന്‍ കഴിഞ്ഞത്.
അനിത കുമാരിയുടെ പേരില്‍ കുട്ടികളുടെ മാതാ പിതാക്കള്‍ക്കോ നാട്ടുകാര്‍ക്കോ യാതൊരു പരാതിയുമില്ലെന്നിരിക്കെ ബ്ലോക്ക് ഓഫീസില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് ബ്ലോക്ക് മെമ്പര്‍ അനിതകുമാരിയെ സ്ഥലം മാറ്റിയിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും പഞ്ചായത്തംഗങ്ങളും ഇന്നലെ അംഗനവാടി ഉപരോധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ബ്ലോക്ക് ഓഫീസ് ഉപരോധിക്കും. ഉപരോധ സമരത്തിന് പഞ്ചായത്തംഗംമായ ശ്രീലത, രഘുനാഥന്‍നായര്‍, നസീറ, എ.ഗോപി, മുരുകേശന്‍, ആശ എന്നിവര്‍ നേതൃത്വം നല്‍കി.
















