കോഴിക്കോട്: കോംട്രസ്റ്റ് വീവിങ്ങ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുത്ത നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് പടിക്കല്‍ ബഹുജനധര്‍ണ നടത്തി. ധര്‍ണ മു ന്‍മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. കോം ട്രസ്റ്റ് ആസ്ഥാനമന്ദിരവും വീവിങ്ങ് ഫാക്ടറിയും അതിനുള്ളിലെ ഉപകരണങ്ങളും പുരാവസ്തു സ്മാരകമാക്കുന്നതിനും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള ബില്ലും കഴിഞ്ഞ സര്‍ക്കാര്‍ പാസാക്കിയതാണ്.
കേന്ദ്രാനുമതി ലഭിക്കുന്നതിന് കാലതാമസം നേരിട്ടെങ്കിലും തുടര്‍നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുനീര്‍ കൂട്ടിച്ചേര്‍ത്തു.
സമരസമിതിചെയര്‍മാന്‍ കെ. ഗംഗാധരന്‍ അദ്ധ്യക്ഷതവഹിച്ചു. വിവിധ രാഷ്‌ട്രീയ പാര്‍ട്ടി ട്രേഡ് യൂണിയന്‍ നേതാക്കളായ ടി.വി. ഉണ്ണികൃഷ്ണന്‍ (ബിജെപി), ടി.വി.ബാലന്‍, പി.വി. മാധവന്‍ (സിപിഐ), കെ.സി. അബു, കെ.പി. ബാബു (കോണ്‍ഗ്രസ്), കെ. മൊയ് തീന്‍ കോയ(ലീഗ്), ടി. വിജയന്‍ (ബിഎംഎസ്), കെ.സി. രാമചന്ദ്രന്‍(ഐഎന്‍ടിയുസി), കെ.ജി.പങ്കജാക്ഷന്‍ (എഐടിയുസി) എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഇ.സി. സതീശന്‍ സ്വാഗതവും പി. ശിവപ്രകാശ് നന്ദിയും പറഞ്ഞു.
















