തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ രക്ഷാബന്ധന് കെട്ടിയെത്തിയ വിദ്യാര്‍ത്ഥികളെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ഭിഷണിപ്പെടുത്തി ബലമായി രക്ഷാബന്ധന് പൊട്ടിച്ചെടുത്തു. രാഖിബന്ധിച്ച് വെള്ളിയാഴ്ച്ച രാവിലെ സ്കൂളിലെത്തിയ പെണ്‍കുട്ടികളടക്കമുളള വിദ്യാര്‍ത്ഥികള്‍ക്കുനേരെയാണ് എംഎസ്എഫ് അക്രമം അഴിച്ച് വിട്ടത്. സ്കൂളിലെത്തിയ പ്രവര്‍ത്തകര്‍ കുട്ടികള്‍ രക്ഷാബന്ധന് ധരിച്ച് വരാന്‍ പാടില്ലെന്ന നിര്‍ദ്ദേശം നല്‍കണമെന്ന് പ്രിന്‍സിപ്പലിനോട് രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആവശ്യം പ്രിന്‍സിപ്പല്‍ നിരാകരിച്ചതിനെ തുടര്‍ന്ന് സംഘമായെത്തിയ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളടക്കമുളള വിദ്യാര്‍ത്ഥികളെ കയ്യില്‍ കടന്ന് പിടിക്കുകയും രാഖി പൊട്ടിച്ചെടുക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ ബാബു, നീലേശ്വരം സിഐ ഉണ്ണികൃഷ്ണന്, ചന്തേര എസ് ഐ അനൂപ്കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. എംഎസ്എഫ് ക്രിമിനല്‍ സംഘത്തെ കസ്റ്റഡിയിലെടുത്തു. പ്രതികളെ ജുവനല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സിഐ ഉണ്ണികൃഷ്ണന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും തൃക്കരിപ്പൂര്‍ ഗവണ്മെന്റ് ഹൈകൂളില്‍ രാഖി കെട്ടിയെത്തിയ വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ മര്‍ദ്ദിച്ചിരുന്നു. മുസ്ലീം വിഭാഗം ഭൂരിപക്ഷമുള്ള സ്കൂളില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് പതിവായിരുന്നു. നിരവധി തവണ രേഖാമൂലം പരാതി നല്‍കിയിരുന്നെങ്കിലും ഭരണത്തിന്റെ തണലില്‍ നടപടി കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. സ്കൂള്‍ തുറന്ന ദിവസം സ്കൂളിലേക്ക് ആര്‍ക്കും കടന്ന് വരാം വന്നത് പോലെ തിരിച്ചു പോകില്ല ആര്‍എസ്എസുകാരാ…. എന്ന പ്രകോപനപരമായ ഫഌക്സ് ബോര്‍ഡ് സ്കൂളിന് മുന്നില്‍ സ്ഥാപിച്ചിരുന്നു. തൃക്കരിപ്പൂരില്‍ നിന്ന് തീവ്രവാദ സംഘടനയായ ഐസിലേക്ക് മുസ്ലീം ചെറുപ്പക്കാര്‍ ചേക്കേറിയതിന് പിന്നാലെയാണ് വര്‍ഗീയ പ്രവണതയുള്ള പ്രവര്‍ത്തനങ്ങള്‍ മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: