കാസര്‍കോട്: ഇന്ന് പല മേഖലകളിലായിട്ട് പലതരം തൊഴിലെടുത്ത് ജീവിക്കുന്ന തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളില്‍ ക്ഷേമപദ്ധതികളും ഉണ്ടായിട്ടും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന അര്‍ഹരായ തൊഴിലാളികള്‍ ഇതില്‍ നിന്നും വഞ്ചിതരായിരിക്കുന്നു. ആയതുകൊണ്ട് ആ മേഖലയിലെ മുഴുവന്‍ തൊഴിലാളികളും ബിഎംഎസിന്റെ കീഴില്‍ അണിനിരന്നു കൊണ്ട് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ക്ഷേമ പദ്ധതിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.എ. ശ്രീനിവാസന് പറഞ്ഞു.
ബിഎംഎസ് കാസര്‍കോട് മുനിസിപ്പല്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ അധ്യക്ഷന്‍ ബാലകൃഷ്ണന് നെല്ലിക്കുന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഉപാധ്യക്ഷന്മാരായ ഗോപാലന് നായര്‍, എ.കേശവ, ജില്ലാ ജോ. സെക്രട്ടറി കെ.നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി കെ.രതീഷ് വന്ദേമാതരം ആലപിച്ചു. ടൗണ്‍ സെക്രട്ടറി പി.ദിനേഷ് സ്വാഗതവും റിജേഷ് ജെപി നഗര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി അനില്‍. ബി.നായര്‍ (പ്രസിഡന്റ്), പി.ദിനേഷ്, ബാലകൃഷ്ണ, നവീന്‍.എസ്.മാന്യ (വൈസ് പ്രസിഡന്റ്), റിജേഷ് ജെപി നഗര്‍ (സെക്രട്ടറി), വിട്ടല താളിപ്പടുപ്പ്, ബിന്ദു കടപ്പുറം, മോഹന്‍ദാസ് കൊറക്കോട്, സച്ചിന് ജെപി നഗര്‍ (ജോ.സെക്രട്ടറി), ശിവപ്രസാദ് താളിപ്പടുപ്പ് (ട്രഷറര്‍) എന്നിവരെയും 19 കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
ബിഎംഎസ് കാസര്‍കോട് മുനിസിപ്പല്‍ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ.എ. ശ്രീനിവാസന് ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: