കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാരെ സിവില്‍ സര്‍വീസിന്റെ ചരിത്രത്തില്‍ നാളിതുവരെ ഉണ്ടായിട്ടില്ലാത്തവിധം തലങ്ങും വിലങ്ങും സ്ഥലംമാറ്റി പീഡിപ്പിക്കുന്നത് ഇടതു സര്‍ക്കാര്‍ തുടരുകയാണ്. സംഘടനാ നേതാക്കന്മാരെയും സ്ത്രീകളെയും ഭിന്നശേഷിയുളളവരെയും യാതൊരു പരിഗണനയും നല്‍കാതെ സ്ഥലം മാറ്റിയിരിക്കുകയാണ്. ഇടത് യൂണിയന് നേതാക്കന്മാരുടെ പട്ടിക അതേ പടി പകര്‍ത്തി ഉത്തരവിറക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ ഓഫീസിനെ പാര്‍ട്ടി ഗ്രാമങ്ങളാക്കി മാറ്റിയെടുക്കാനുളള ശ്രമമാണ് നടത്തുന്നത്. ഇതര സര്‍വീസ് സംഘടനാ പ്രവര്‍ത്തകരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി ഓഫീസുകള്‍ കൈയ്യടക്കാനുളള നീക്കമാണ് നടത്തുന്നത്. സ്ഥലം മാറ്റത്തിനുളള മാനദണ്ഡങ്ങളും മാര്‍ഗ്ഗ രേഖയും കാറ്റില്‍ പറത്തി നടത്തിയ സ്ഥലം മാറ്റങ്ങള്‍ അടിയന്തിരമായി പുന പരിശോധിക്കണം. സംഘടനാ നേതാക്കന്മാരെ സ്ഥലം മാറ്റി സംഘടനാ പ്രവര്‍ത്തനം ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഭരണത്തിന്റെയും അധികാരത്തിന്റെയും തണലില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് എന്‍ജിഒ സംഘ്
പങ്കാളിത്ത പെന്ഷന് റദ്ദ് ചെയ്യുകയെന്ന ഇടത് മുന്നണി വാഗ്ദാനം നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേന്ദ്രവിരുദ്ധ സമരം ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാനുളള തന്ത്രമാണെന്നും ശമ്പള കുടിശ്ശിക ഒറ്റ തവണയായി നല്‍കണമെന്ന ആവശ്യത്തില്‍ നിന്നും ഇടതുമുന്നണി യൂണിയനുകള്‍ പിന്നോട്ട് പോയി കേന്ദ്ര വിരുദ്ധ സമരം നടത്തുന്നത് അപഹാസ്യമാണ്. പരിധിയില്ലാതെ ഒന്നര മാസത്തെ ശമ്പളം ബോണസായി അനുവദിക്കുക, അന്യായമായ സ്ഥലം മാറ്റം അവസാനിപ്പിക്കുക, പെന്ഷന് പ്രായം 60 വയസായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് 25ന് സിവില്‍ സ്റ്റേഷന് മുമ്പില്‍ ഫെറ്റോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ധര്‍ണ്ണാസമരം വിജയിപ്പിക്കാന്‍ എന്‍ജിഒ സംഘ് കാസര്‍കോട് ജില്ലാകമ്മറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എം ഗംഗാധര അദ്ധ്യക്ഷം വഹിച്ചു. പി.പീതാംബരന്, കെ.രാജന്, സി വിജയന്, യൂ.പൂവപ്പഷെട്ടി, എം.നാരായണ, എന്നിവര്‍ പ്രസംഗിച്ചു കെ.രഞ്ജിത്ത് സ്വാഗതവും കെ.കരുണാകര നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: