കാസര്‍കോട്: കാഞ്ഞങ്ങാട് എസ്.എന്‍ പോളിയില്‍ എബിവിപി ജില്ല ജോയിന്‍ കണ്‍വീനര്‍ ശ്രീഹരിക്ക് നേരെയുണ്ടായ എസ്എഫ്ഐ അക്രമം ആസൂത്രിതമെന്ന് എബിവിപി ജില്ല കണ്‍വീനര്‍ പ്രണവ് പരപ്പ പറഞ്ഞു. രക്ഷാബന്ധന മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കിടയില്‍ എസ്എഫ്ഐ നടത്തിയ സംഘടിതമായ അക്രമത്തെ അടിസ്ഥാന രഹിതമായ കാരണങ്ങള്‍ പറഞ്ഞു കൊണ്ട് എസ്എഫ്ഐ നേതൃത്വം പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ ദിനത്തില്‍ ക്യാംപസ്സില്‍ നടന്ന സ്വാതന്ത്യ ദിന പരിപാടിയുടെ ചിത്രങ്ങള്‍ എബിവിപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചിരുന്നു. പതാക ഉയര്‍ത്തുന്ന ചിത്രത്തില്‍ അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെട്ടതുകൊണ്ട് ഇത് വിദ്യാര്‍ത്ഥികളുടെ അനുവാദമില്ലാതെ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്ന വ്യാജവാര്‍ത്ത സൃഷ്ട്ടിച്ച് സ്ത്രീ വിഷയമാക്കി മാറ്റി എസ്എഫ്ഐ കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്ന സമീപനം സ്വീകരിച്ചു കൊണ്ട് വിദ്യാര്‍ത്ഥി സമൂഹത്തെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ശ്രീഹരിക്കു നേരെ എസ്എഫ്ഐ നേതൃത്വത്തിന്റെ അറിവോടെ അക്രമം നടത്തിയത്. എബിവിപി സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയാണ്. രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. അതുകൊണ്ട് തന്നെ ക്യാംപസ്സിനകത്ത് നടക്കുന്ന എതു തരത്തിലുള്ള പരിപാടികളും ദൃശ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ എബിവിപിക്ക് എസ്എഫ്ഐയുടെ സമ്മത പത്രത്തിന്റെ ആവശ്യമില്ലെന്നും എസ്എഫ്ഐയുടെ കപട രാഷ്ട്രീയ മുഖംമൂടി ഇവിടുത്തെ വിദ്യാര്‍ത്ഥി സമൂഹം വലിച്ചെറിയുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: