പൊന്‍കുന്നം: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ നെടുമാവ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ മോഷണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനെത്തിച്ചു. പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെടുന്ന നെടുമാവ് പള്ളിയില്‍ ആറു വര്‍ഷം മുമ്പ് നടന്ന ആംപ്ലിഫയര്‍ മോഷണവുമായി ബന്ധപ്പെട്ടാണ് ആട് ആന്റണിയെ തെളിവെടുപ്പിനെത്തിച്ചത്.
ഏകദേശം രണ്ടര ലക്ഷം രൂപയുടെ മോഷണം നടന്നതായി കാണിച്ച് പള്ളി ഭാരവാഹികള്‍ പള്ളിക്കത്തോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പിടിയിലായ ആട് ആന്റണി ഇതുസംബന്ധിച്ചു കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്നാണ് ഇവിടെ തെളിവെടുപ്പിനു കൊണ്ടുവന്നത്. തെളിവെടുപ്പിനു ശേഷം കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ ആട് ആന്റണിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി.
പൊന്‍കുന്നം സിഐ റ്റി.റ്റി. സുബ്രഹ്മണ്യം, പള്ളിക്കത്തോട് എസ്‌ഐ എം.എസ്. രാജീവ്, എഎസ്‌ഐ ഹാഷിം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നത്.
















