കടുത്തുരുത്തി: പഞ്ചായത്ത് പ്രസിഡന്റിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി പരാതി. പെരുവ പട്ടികജാതി സംവരണമായ മുളക്കുളം ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് സുജാത സുമോന്‍ ആണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തന്നെ ജാതിപ്പേര് വിളിച്ച് ആപമാനിച്ചതായി പരാതി നല്‍കിയത്. പരാതിയെതുടര്‍ന്ന് പട്ടികജാതി പീഡന നിയമപ്രകാരം കേസെടുത്ത് ആന്വേഷണം അരംഭിച്ചു. പഞ്ചായത്ത് ജീവനക്കാരുടെയും സ്റ്റിയറിഗ് കമ്മിറ്റിയംഗങ്ങളുടെയും മൊഴിയെടുത്തു.
















