കാസര്‍കോട്: സേവാഭാരതി കാസര്‍കോട് ദീനബന്ധു ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 21ന് രാവിലെ 9.30ന് കാസര്‍കോട് പേട്ടെ ശ്രീ വെങ്കട്രമണ ക്ഷേത്രത്തില്‍ ആരോഗ്യവ്യക്തി സമൃദ്ധ കുടുംബ ജീവിതത്തിനായി, സാമൂഹിക ദേവതാ പ്രാര്‍ത്ഥന, ഗണപതിഹോമം, കാര്‍ത്തികപൂജ, പാനകപൂജ എന്നിവ നടത്തും. തുടര്‍ന്ന് സഭാപരിപാടി നടക്കും. ചടങ്ങില്‍ പരേതനായ അഡ്വ.എല്ലോജിറാവ്ന്റെ സ്മരണാര്‍ത്ഥം ഭാര്യ പ്രേമലത എല്ലോജിറാവ് സംഭവന ചെയ്യുന്ന പുതിയ അംബുലന്‍സ് ലോകാര്‍പ്പണം നടക്കും. എ.ജെ.മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ ഡോ.സുധേഷ്.എസ്.റാവ് അധ്യക്ഷത വഹിക്കും. ഹൊസദിഗന്ത മംഗലാപുരം ചീഫ് എഡിറ്റര്‍ പി.എസ്.പ്രകാശ് ദീപ പ്രോജ്വലനം നടത്തും. പുണ്ടരീകാക്ഷ യോഗാചാര്യ പ്രഭാഷണം നടത്തും. ഡോ.സുന്ദര ആനെമജല്, ഡോ.കെ.എം.വെങ്കട്ടഗിരി, സി.വി.പൊതുവാള് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: