മിഥിലാ രാജ്യത്തിലെ രാജാവായ ബഹുലാശ്വനും ആ രാജ്യത്തിൽ തന്നെ വസിച്ചിരുന്ന ശ്രുതദേവൻ എന്ന ബ്രാഹ്മണനും ഒരേപോലെ ഭഗവദ്സേവനം ചെയ്ത് ജീവിച്ചിരുന്ന ഭക്തന്മാരായിരുന്നു. അവർരണ്ടുപേരും ശ്രീകൃഷ്ണ ഭഗവാനെ കണ്ടിട്ടുപോലും ഇല്ലായിരുന്നു. അവരെ രണ്ടുപേരേയും ഒരേസമയത്ത് തന്നെ രണ്ടുരൂപം ധരിച്ച് അവരുടെ ഭക്തി പൂർണ്ണമായ സേവനം സ്വീകരിച്ച് ഭഗവാൻ അനുഗ്രഹിച്ചു.
രണ്ടുപേരും ജീവിതാന്ത്യത്തിൽ ഭഗവദ്പദം പ്രാപിക്കുകയുംചെയ്തു. ഇത് ഭഗവാന്റെ സാധു പരിത്രാണത്തിന്റെ മറ്റൊരുരീതി.
മഥുരയിലെ രാജമാർഗത്തിൽ പുഷ്പമാലകൾകെട്ടി ക്ഷേത്രങ്ങളിൽ സമർപ്പിച്ച് ഭഗവാനെ സേവിച്ചിരുന്നു സുദാമാവ് എന്ന സാധാരണക്കാരൻ. അദ്ദേഹത്തിന്റെ ഗൃഹത്തിൽചെന്ന് ഭഗവാനും ബലരാമനും അദ്ദേഹം സമർപ്പിച്ച പുഷ്പമാലകളും പൂജയും സ്വീകരിച്ച് അനുഗ്രഹിച്ചതും സാധു പരിത്രാണംതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: