കോഴിക്കോട്: അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള വീടില്ലാതെ ദുരിതത്തില്‍ കഴിയുകയായിരുന്ന അമ്പിളിക്കും മക്കള്‍ക്കും പാര്‍ ക്കാന്‍ വീടൊരുങ്ങുന്നു. പുതിയാപ്പ താഴത്ത് വീട്ടില്‍ അമ്പിളിക്കാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. പുതിയാപ്പ അരയസമാജം പ്രസിഡന്റ് കെ. സുന്ദരന്‍ വീടിന് തറക്കല്ലിട്ടു. സേവാഭാരതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോ. കെ. രാമകൃഷ്ണന്‍, ആര്‍എസ്എസ് പ്രാന്തപ്രചാര്‍ പ്രമുഖ് എം. ബാലകൃഷ്ണന്‍, സേവാഭാരതി ജനറല്‍ സെക്രട്ടറി എം.സി. ഷാജുകുമാര്‍ എന്നിവര്‍ സംസാരിച്ചു. സേവാഭാരതി കോട്ടപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് അനില്‍, സെക്രട്ടറി ടി.ദിവ്യന്‍, ആര്‍എസ്എസ് മഹാനഗര്‍ സേവാപ്രമുഖ് സര്‍ജിത് ലാല്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി. പി. ജിജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
















