മുക്കം: ദേശീയോദ്ഗ്രഥനത്തിന് ശക്തിപകര്‍ന്ന് വിദ്യാര്‍ത്ഥികളുടെ രാഖീബന്ധനം. ഉത്തര്‍പ്രദേശ്, ബീഹാര്‍, ബംഗാള്‍, ഒറീസ്സ എന്നി സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്ക് രാഖി ബന്ധിച്ചു കൊണ്ട് മു ത്താലം വിവേകാനന്ദ വിദ്യാനികേതനിലെ വിദ്യാര്‍ത്ഥികള്‍ രക്ഷാബന്ധന്‍ ആഘോഷിച്ചു.
അഗസ്ത്യന്‍മുഴി അശ്വതി എഞ്ചിനീയറിംഗ് വര്‍ക്ക്‌സിലെത്തിയ കുട്ടികള്‍ തൊഴിലാളികളെ ആരതിയുഴിഞ്ഞ് തിലകം ചാര്‍ത്തി സാഹോദര്യ ത്തിന്റെ പൊന്‍നൂല്‍ കൈകളില്‍ കെട്ടി. തൊഴിലാളികള്‍ കുട്ടികള്‍ക്ക് മധുരം നല്‍കി. പ്രധാനാധ്യാപകന്‍ കെ. കൃഷ്ണന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹിന്ദി അധ്യാപിക ആര്‍.ലത രക്ഷാബന്ധന്‍ സന്ദേശം നല്‍കി. കൊല്ലാര്‍ക്കണ്ടി ബിജു കെ. ശിവദാസന്‍, ടി.കെ. ഉമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
















