കോഴിക്കോട്: മലബാര്‍ ഗോള്‍ഡിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ സംഘടനാസെക്രട്ടറി കെ.ഷൈനു ആവശ്യപ്പെട്ടു.
ഹിന്ദുഐക്യവേദി മലബാര്‍ ഗോള്‍ഡിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യദ്രോഹികള്‍ക്ക് മാപ്പ് നല്‍കുകയല്ല കല്‍ത്തുറങ്കിലടയ്‌ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ സെക്രട്ടറിമാരായ ബൈജു കൂമുള്ളി, ഇ.വിനോദ്കുമാര്‍, സി.കെ.ഗണേശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. മനോജ് കക്കോടി, ടി. കൃഷ്ണദാസ്, സുനില്‍ നമ്പൂതിരി, ലാലു മാനാരി, കെ. ദിവാകരന്‍, വിവേകാനന്ദന്‍, ദീപു മലാപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.
















