കോട്ടയം: രാഖി ബന്ധനത്തിലൂടെ ഭാരതം ലോക സമൂഹത്തിന് മുന്നില്‍ നല്‍കുന്ന സന്ദേശം വിശ്വമാനവികതയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍. മഹിളാ മോര്‍ച്ച കോട്ടയം നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം സംഘടിപ്പിച്ച രക്ഷാബന്ധന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഇന്ദിരാകുമാരിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് സുമ വിജയന്‍, ജനറല്‍ സെക്രട്ടറി സുമ മുരുന്ദന്‍, മഹിള ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹനന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ബിനു ആര്‍. വാര്യര്‍, ജനറല്‍ സെക്രട്ടറിമാരായ രണന്‍, മുകേഷ്, ജില്ലാ സെക്രട്ടറിമാരായ സി.എന്‍. സുഭാഷ്, എം.വി. ഉണ്ണികൃഷ്ണന്‍, റീബ വര്‍ക്കി, വിനോദിനി എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ്, കെഎസ്ആര്‍ടിസി ബസ്റ്റാന്റ്, പ്രൈവറ്റ് ബസ്റ്റാന്റ് തുടങ്ങി സ്ഥലങ്ങളിലും പ്രമുഖ വ്യക്തികളേയും രാഖിബന്ധനം നടന്നു. ആയിരക്കണക്കിന് ആളുകളെ രാഖി ബന്ധിച്ചു.
















