കോഴിക്കോട്: കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള 36 ബീവറേജസ് ഔട്ട് ലെറ്റുകളില്‍ ഓണ്‍ലൈന്‍ മദ്യ വിപണനം നടത്താനുള്ള നീക്കം ഓണക്കാലത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും എന്തു വില കൊടുത്തും ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുമെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബൂ പറഞ്ഞു. ഓണക്കാലത്ത് ഓണ്‍ലൈന്‍ മദ്യ വിപണനം നടത്തുമെന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് പാവമണി റോഡിലുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള ബീവറേജ് ഔട്ട് ലെറ്റിനു മുന്‍പില്‍ യുവമോര്‍ച്ച നടത്തിയ ഉപരോധസമരം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തം മുതല്‍ ചതയം വരെ കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിന് യുവമോര്‍ച്ച നേത്യത്വം നല്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യ വ്യവസായികളുമായി തിരഞ്ഞെടുപ്പു സമയത്തുണ്ടാക്കിയ ധാരണ പ്രകാരമുള്ള പ്രത്യുപകാരമാണ് അമ്മമാരെയും കടുംബത്തെയും കണ്ണീരിലായ്‌ത്തുന്ന ഈ മദ്യസേവാ ലൈസെന്‍സെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് കസബ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.
മാര്‍ച്ചിന് യുവമോര്‍ച്ച സംസ്ഥാന ജന:സെക്രട്ടറി പ്രഫുല്‍ കൃഷ്ണന്‍, സംസ്ഥാന സമിതിയംഗം അഭിലാഷ് മാസ്റ്റര്‍, ജില്ലാ ഭാരവാഹികളായ അനൂപ് മാസ്റ്റര്‍, ബബീഷ് ഉണ്ണിക്കുളം, ഷിനു. ഷനൂപ്, അനുരാജ്, ഷൈജു നടക്കാവ്, ദീപക് എന്നിവര്‍ നേതൃത്വം നല്‍കി.
















