പരപ്പനങ്ങാടി: രാമായണ പ്രചാരസഭ സംഘടിപ്പിക്കുന്ന രണ്ടാമത് രാമായണ പ്രശ്നോത്തരി 21ന് രണ്ട് മണിക്ക് നെടുവ ഹരിപുരം വിദ്യാനികേതനില്‍ നടക്കും.
അഞ്ചാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയും, എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയും ഉള്ള വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് വിഭാഗങ്ങളിലായി മത്സരമുണ്ടാകും. അമ്മമാര്‍ക്കായി പ്രത്യേകം രാമായണ പാരായണ മല്‍സരവും നടക്കും. താല്പര്യമുള്ളവര് 944688 1687,938813 2 159,9562957073, എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.വിജയികള്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി ലഭിക്കും. കൂടാതെ പ്രശ്നോത്തരിയില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും രാമായണം പ്രോല്‍സാഹന സമ്മാനമായി സ്വാമി പരമാനന്ദപുരി സമ്മാനിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: