പെരിന്തല്‍മണ്ണ: സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെ പണവും, ആഭരണങ്ങളും, പേഴ്സും, എടിഎം കാര്‍ഡുകളും കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ രണ്ടുപേര്‍ പെരിന്തല്‍മണ്ണ പിടിയില്‍. കണ്ണൂര്‍ ഇരിട്ടി പനഞ്ചീരിമുക്ക് ശ്യാമള ലൈനില്‍ താമസക്കാരനായ കരിമിനക്കല് വീട്ടില്‍ രാജേഷ്(27), ചേലമ്പ്ര പൊയ്ങ്ങോട്ടൂര് സ്വദേശി കൈതക്കകത്ത് വീട്ടില്‍ മുജീബ് റഹ്മാന്(40) എന്നിവരാണ് പിടിയിലായത്.
വ്യാജ അഡ്രസ്സില്‍ സംഘടിപ്പിച്ച സിം കാര്ഡുകളോടുകൂടിയ ഫോണുകളുമാണ് മോഷണത്തിനിറങ്ങുന്നത്. റിസപ്ഷനില്‍ നിന്നോ നോട്ടീസ് ബോര്‍ഡില്‍ നിന്നോ ആശുപത്രിയുടെ ലാന്റ് ഫോണ്‍ നമ്പര്‍ കണ്ടെത്തുകയാണ് ആദ്യപടി. തുടര്‍ന്ന് വളരെ സുക്ഷ്മമായി ഓരോ മുറിയുടെയും പരിസരത്തെത്തി ചികിത്സയില്‍ കഴിയുന്നവരുടെ പ്രായവും, അവസ്ഥയും, എത്ര പേര് രോഗിയെ പരിചരിക്കാനായി മുറിയില്‍ നില്‍ക്കുന്നുണ്ടെന്നും മനസിലാക്കും. വ്യാജ സിം കാര്‍ഡുള്ള മൊബൈല്‍ ഉപയോഗിച്ച് റിസപ്ഷനില്‍ വിളിച്ച് കണ്ടുവെച്ച റൂമിന്റെ നമ്പറിലേക്ക് ഫോണ്‍ കണക്ട് ചെയ്യാന്‍ പറയും. ആ സമയം സംഘം മുറിയുടെ തൊട്ടുമുമ്പിലായിരിക്കും നില്ക്കുക. മുറിയിലേക്ക് ഫോണ്‍ കണക്ഷന് കിട്ടുന്നതോടെ താഴെ റിസപ്ഷനില്‍ വിസിറ്റര്‍ കാത്തുനില്ക്കുന്നുണ്ടന്നോ, അല്ലെങ്കില്‍ കാഷ്വാലിറ്റിയിലേക്കോ, നേഴ്സിംഗ് റൂമിലേക്കോ രോഗിയുടെ കൂട്ടിരിപ്പുകാരെ വിളിച്ചുവരുത്തും. ഇവര്‍ പോകുന്നതോടെ സംഘം മുറിയില്‍ കയറി ചികിത്സക്കായി കരുതിവെച്ച പണവും, ബാഗിലും പേഴ്സുകളിലുമായി സുക്ഷിച്ച ആഭരണങ്ങളും, എടിഎം കാര്‍ഡുകളും മോഷ്ടിക്കും. മാന്യമായി വസ്ത്രം ധരിച്ചെത്തുന്നതിനാല്‍ ആര്‍ക്കും സംശയവും തോന്നില്ല. കേരളത്തിലെ നിരവധി സ്വകാര്യ ആശുപത്രികളില്‍ ഇത്തരത്തില്‍ സംഘം മോഷണം നടത്തിയതായി പോലീസ് പറയുന്നു.
ഡിവൈഎസ്പി എം. പി.മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സിഐ സാജു കെ.അബ്രഹാം, എസ്ഐ ജോബ് തോമസ്, ടൗണ്‍ ഷഡോ പോലീസംഗങ്ങളായ സി.പി.മുരളി, പി.മോഹന്‍ദാസ്, പി.എന്‍മോഹനകൃഷ്ണന്‍, എന്‍.ടി.കൃഷ്ണകുമാര്‍, നിബില്‍ദാസ്, അഭിലാഷ്, തോമസ്സ്, ടി.സെലീന, ദിനേശ് കിഴങ്ങര, ബി.സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടര്‍ അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: