മലപ്പുറം: ഓണക്കാലത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാര്‍ മദ്യലോബികളുടെ ഒത്താശയോടെയാണ് അധികാരത്തിലെത്തിയതെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പടിപടിയായി മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരുന്നതിന് പകരം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കച്ചവട മേഖലകള്‍ കണ്ടെത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ ജനങ്ങളെ ലഹരിയുടെ അടിമകളാക്കി തളച്ചിടാന്‍ അനുവദിക്കില്ലെന്നും, യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യോഗത്തില്‍ മണ്ഡലം പ്രസിസന്റ് അനൂപ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: