കോട്ടയം: ദേശദ്രോഹ ശക്തികളെ ഭാരതത്തില്‍നിന്നും കെട്ടുകെട്ടിക്കണമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. എം.എസ്. കരുണാകരന്‍ പറഞ്ഞു. സ്വാതന്ത്ര്യദിനാാഘോഷത്തിന്റെ മറവില്‍ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം കേക്ക് മുറിച്ച് ആഘോഷിച്ച മലബാര്‍ ഗോള്‍ഡിന്റെ കോട്ടയം ഷോറൂമിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി കണ്ണന്‍ ചോറ്റി, ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍, ഗിരീഷ് എന്നിവര്‍ സംസാരിച്ചു. എം.എസ്. മനു, ഹരികുമാര്‍ പനയക്കഴിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















