തുറവൂര്‍: പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ അന്ധകാരനഴി ബീച്ചിലെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച കെട്ടിടങ്ങളാണ് നശിക്കുന്നത്.വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചകോടികള്‍ മുടക്കി നിര്‍മിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളാണ് കാക്കയറി നശിക്കുന്നത്. ലോക വിനോദ സഞ്ചാരഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് 32 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടങ്ങളെല്ലാം നശിച്ചു.
ബീച്ചിലേക്കുളള ഗതാഗതം സുഗമമാക്കുന്നതിനു തെക്കും വടക്കുമായി രണ്ടു പാലങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും തെക്കേ പാലം മാത്രമേ തുറന്നുകൊടുത്തിട്ടുളളു. വടക്കേപാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. പ്രദേശത്തിന്റെ ഭംഗി പരമാവധി പ്രയോജനപ്പെടുത്തി സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ ആകര്‍ഷിക്കുവാനും മല്‍സ്യതൊഴിലാളികള്‍ക്കു സഹായമാക്കുന്ന പദ്ധതികളുമാണ് ആവിഷ്‌ക്കരിച്ചത്.കടല്‍ക്കാഴ്ചകള്‍ കാണാന്‍ മേല്‍പാലം, വിശ്രമ പുരകള്‍, ഇരിപ്പിടങ്ങള്‍ എന്നിവയും തീരത്ത് നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം നശിച്ചു.
മല്‍സ്യ വില്പനലേല ഹാജം വിത്രമകേന്ദ്രവും മല്‍സ്യതൊഴിലാളികള്‍ക്കു പ്രയോജനപ്പെടുന്നില്ല. കേരളത്തിലെ പ്രധാനപ്പെട്ട മനോഹര തീരങ്ങളിലൊന്നായ അന്ധകാരനഴി ബീച്ചിലേക്ക് ഒഴിവു ദിവസങ്ങളില്‍ ഒട്ടേറെ വിനോദ സഞ്ചാരികളാണ് എത്തുന്നത്. ശക്തമായ അടിയൊഴുക്കുളള ഈ തീരത്ത് അപകട സാധ്യതകളും കൂടുതലാണ്.ഇവിടെ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഒന്നും തന്നെയില്ല. മനോഹരമായ ബീച്ചിലേക്കുളള വിനോദ സഞ്ചാരികളുടെ ഒഴുക്ക് ദിനംപ്രതി വര്‍ധിക്കുകയാണ്. ബീച്ച് സൗന്ദര്യവല്‍ക്കരിച്ച് വിനോദ സഞ്ചാര സാധ്യത കൂടുതല്‍ മെച്ചപ്പെടുത്തുവാനുളള അടിയന്തര നടപടികള്‍ വേണമെന്ന ആവശ്യം ശക്തമായി.
















