കടമ്പഴിപ്പുറം: കല്ലടി സ്വദേശിനിയായ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ മുന്‍പഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമായ കല്ലടി ശ്രീലതക്കെതിരെ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തു. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതി വിവാഹമോചനകേസുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ശ്രീലതയുമായി തര്‍ക്കമുണ്ടായി. ഇവര്‍തമ്മിലുള്ള വാക്ക് തര്‍ക്കത്തിന്റെ കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട. ഈ കേസ് സംബന്ധിച്ച വൈരാഗ്യമാണ് അക്രമത്തിന് കാരണം. കഴിഞ്ഞദിവസം ജോലികഴിഞ്ഞ് വരുകയായിരുന്ന യുവതിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു. യുവതി സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: