ചാലക്കുടി: മൂന്കേന്ദ്രമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്റെ പ്രതിമക്ക് വര്‍ഷങ്ങളുടെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ശേഷം ഇന്നലെ ശാപമോക്ഷമായി. പനമ്പിള്ളി ഗോവിന്ദമേനോന് ജന്മശതാബ്ദി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രതിമ പുനഃസ്ഥാപിച്ചു. ചടങ്ങില്‍ ജസ്റ്റീസ് നാരായണ കുറുപ്പ്,ഡിസിസി പ്രസിഡന്റ് പി.എ.മാധവന് ഫൗണ്ടേഷന് ചെയര്മുന് മുന്‍ എം.പി.പി,സി.ചാക്കോ, ജനറല്‍ കണ്‍വീനര്‍ മുന്‍ എംഎല്‍എ ടി.യു.രാധാകൃഷ്ണന്, വൈസ് ചെയര്മാന് സി.പി. പോള്‍ ചുങ്കത്ത്, അഡ്വ.സജി റാഫേല്‍.നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്,മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പി..എന്‍.കൃഷ്ണന് നായര്‍,അഡ്വ.സി.ജി.ബാലചന്ദ്രന്,ലീന ഡേവീസ്,ടി.കെ.ചാത്തുണ്ണി,ബിജു കാതിക്കുടം,ജനപ്രതിനിധികള്‍,സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രതിമ മാറ്റി സ്ഥാപ്പിക്കുവാന്‍ ഇരിക്കുന്നതിനിടെ എട്ട് വര്‍ഷം മുമ്പാണ് പ്രതിമക്ക് കേടുപാട് സംഭവിച്ചത്. പ്രതിമ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി സ്ഥാപിക്കുവാന്‍ വൈകിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സ്ഥലം ലഭിക്കാതെ വന്നതും പ്രശ്നമായി.
പ്രതിമ പുന.സ്ഥാപിക്കുന്ന ചടങ്ങില്‍ നിന്ന് ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തകര്‍ വിട്ടു നിന്നു.ഫൗണ്ടേഷന് മുന്‍ കണ്‍വീനര്‍ കെ.എന്‍ വേണു അടക്കമുള്ള പ്രമുഖരാണ് ചടങ്ങില്‍ നിന്ന് വിട്ടു നിന്നത്.ഇദ്ദേഹത്തിന്റെ പേരീലാണ് സര്‍ക്കാര്‍ ഫൗണ്ടേഷന്റെ പേരില്‍ അനുവദിച്ച സ്ഥലത്തിന്റെ രേഖകള്‍ മറ്റും ഇരിക്കുന്നത് കെ.എന്‍.വേണുവിന്റെയും മറ്റും പേരിലാണ്. ഇതിന്റെ പ്രവര്‍ത്തനത്തിന്റെ ആദ്യാവസാനം പ്രവര്‍ത്തിച്ചിരുന്ന വേണുവിനെ പോലെയുളളവരെ അവസാനമായി ഒഴിവാക്കി പി.സി.ചാക്കോയെയും, ടി.യു.രാധാകൃഷ്ണനെയും മറ്റും ഉള്പ്പെടുത്തകയായിരുന്നു.ഇവരെ ഉള്‍പ്പെടുത്തിയങ്കിലും ആദ്യാവസാനം പ്രവര്‍ത്തിച്ചിരുന്ന ഫൗണ്ടേഷന്റെ മുന്‍ കാല പ്രവര്‍ത്തകരെ ഒഴിവാക്കിയ നടപടിയില്‍ പ്രതിക്ഷേധിച്ചാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: