പാലക്കാട്: സ്വാതന്ത്ര്യദിനത്തിന്റെ 70-ാം വാര്‍ഷിക ആഘോഷത്തിന്റഎ ഭാഗമായി ഭാരതീയ ജനതാ യുവമോര്‍ച്ച മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെഡ്പോസ്റ്റ് ഓഫീസില്‍ നിന്നും സ്റ്റേഡിയംസ്റ്റാന്റിലേക്ക് ദീപശിഖാ പ്രയാണം നടത്തി. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് ദീപശിഖ കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു.മണ്ഡലം കണ്‍വീനര്‍ അനീഷ് മുരുകന് അധ്യക്ഷതവഹിച്ചു.യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.മണികണ്ഠന്, സെക്രട്ടറി എം.ഹരിപ്രസാദ്, ജയേഷ്, സന്ദീപ് എന്നിവര്‍ സംസാരിച്ചു. കെ.കണ്ണന് സ്വാഗതവും ഗോകുല്‍ ഗോപീദാസ് നന്ദിയും പറഞ്ഞു.
കുഴല്‍മന്ദം: യുവമോര്‍ച്ച ആലത്തൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുഴല്‍മന്ദം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിന്നാരംഭിച്ച ദീപശിഖാ പ്രയാണം ജംഗ്ഷനില്‍ സമാപിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എസ്.അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.മഹേഷ് അധ്യക്ഷതവഹിച്ചു.ജനറല്‍ സെക്രട്ടറി പ്രശാന്ത്, രാജേഷ്, അഭിലാഷ്, സദാനന്ദന് പ്രദീപ് എന്നിവര്‍ നേതൃത്വം നല്കി.
നെന്മാറ നിയോജകമണ്ഡലത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് കെ.വേണു ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആര്.പ്രശാന്ത് അധ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറര്‍ എസ്.സജു, രംഗപ്രസാദ്, വിഷ്ണു,രതീഷ്, എം.അജിത്ത്,കനകദാസ്,ദിലീപ്കുമാര്, ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
മണ്ണാര്‍ക്കാട്: ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജ് ദീപശിഖ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.രതീഷനു നല്കി ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ.ജയകുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി എ.പി.സമേഷ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് എ.പി.അനീഷ്,മണ്ഡലം ഭാരവാഹികളായ പി.കെ.ടി.രതീഷ്, പി.വേണുഗോപാല്‍, എന്‍.ബിജു, ഗജേന്ദ്രന്, സുരേഷ്കുമാര്‍ പങ്കെടുത്തു.
കൂറ്റനാട്: യുവമോര്‍ച്ച തൃത്താല നിയോജകമണ്ഡലം ദീപശിഖാപ്രയാണം നടത്തി. ബിജെപി തൃത്താല നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി.ദിവാകരന് യുവമോര്‍ച്ച തൃത്താല മണ്ഡലം പ്രസിഡന്റ് വിപിന്‍ ദീപശിഖ കൈമാറി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി രബീഷ് മാട്ടായ, ഓ.എസ്.ഉണ്ണികൃഷ്ണന്,ദിനേശന് എറവക്കാട്, ലാല്‍കൃഷ്ണ, പ്രിയരേഖ ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു
കടമ്പഴിപ്പുറം: ഹൈസ്കൂള്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം ബിജെപി മധ്യമേഖലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് നിഷാദിന് കൈമാറി. ജില്ലാ സെക്രട്ടറി മനു, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സച്ചിദാനന്ദന്, ജില്ലാ മണ്ഡലം ഭാരവാഹികളായ സജീവ്കുമാര്‍, ജോമേഷ്, രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: