ഈ ഭൗതിക പ്രപഞ്ചത്തിലേയ്ക്ക് ഭഗവാന് സ്വയം അനേകം ദിവ്യരൂപങ്ങളെടുത്ത് ആവിര്‍ഭവിക്കുന്നതിന്റെ ഉദ്ദേശ്യം ഇതാണ്. പ്രവൃത്തിധര്‍മ്മവും നിവൃത്തി ധര്‍മ്മവും അനുഷ്ഠിക്കുന്നവര്‍ക്ക് ഉണ്ടാവുന്ന വിഘ്നങ്ങള്‍, ദുഷ്കര്‍മ്മികളായ അസുരന്മാരെ -ദുര്‍ജ്ജനങ്ങളെ വധിച്ച് വീണ്ടും ധര്‍മ്മം അനുഷ്ഠിക്കാനുള്ള അവസരം ഉണ്ടാക്കുക എന്നതാണ് കൂടാതെ ഭഗവതത്ത്വവിജ്ഞാനവും ഭക്തിയും ഉപദേശിച്ച് ജനങ്ങളെക്കൊണ്ട് അനുഷ്ഠിപ്പിച്ച് പരമപദം പ്രാപിക്കുക എന്നതും ഉദ്ദേശ്യംതന്നെ. ഇതുവരെയുള്ള വിവരങ്ങളില്‍ നിന്ന് ഈ വസ്തുത മനസ്സിലാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: