കംസന് തുങ്ങിയ അസുരന്മാര്ക്ക് ഭഗവാന്റെ തൃകൈകളുടെ സ്പര്‍ശമേല്‍ക്കാതിരിക്കാന്‍ സാധിച്ചതുകൊണ്ട് ഭഗവാന്റെ സാരൂപ്യം സായൂജ്യം മുതലായ മുക്താവസ്ഥയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞു അതിനും കാരണമുണ്ട്. കംസന് ഭഗവാനെ എന്നും ഭയമായിരുന്നു.
ലൗകിക വികാരമായ ഭയം ഒരുസാധാരണ മായാ ബദ്ധനായ വ്യക്തിയെ മാത്രമല്ല, മായയെനിയന്ത്രിക്കുന്ന സച്ചിതാനന്ദമൂര്ത്തിയായ ഭഗവാനെ ആയതുകൊണ്ടാണ്. അങ്ങനെഭയം മേക്ഷപ്രാപ്തിക്കുള്ള യോഗമായി. ഹിരണ്യകശിപുവിന് ഭഗവാനോട് എപ്പോഴും ക്രോധമായിരുന്നു. ; ഭഗവാന്റെ നാമംകേട്ടാല് ക്രോധം കൊണ്ട് വിറച്ചുതുള്ളും. അതും മുമ്പ് പറഞ്ഞ പ്രകാരം ഭഗവദ് പദപ്രാപ്തിക്കുള്ള ഉപായമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: