തിരുവനന്തപുരം: നമ്മുടെ സംസ്‌കാരത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സംഘടനകള്‍ക്ക് സാമൂഹ്യ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ഉള്‍ക്കാഴ്ചയുണ്ടാകുമെന്ന് ഭാരത് വികാസ് മിത്ര പുരസ്‌കാര ജേതാവും മനശ്ശാസ്ത്രജ്ഞനുമായ ഡോ. ആര്‍.കെ. രവീന്ദ്രന്‍നായര്‍ പറഞ്ഞു. ക്ഷേത്രസംരക്ഷണസമിതിയുടെ ജില്ലാ സമ്മേളനം ഭാരതീയ വിചാരകേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മറ്റ് ക്ലബ്ബുകള്‍ വിദേശ സംസ്‌കാരത്തിന് ഊന്നല്‍ നല്‍കുന്നവയാണ്. ഇന്ന് ആരോഗ്യമേഖലയിലെ പ്രധാന ആരോഗ്യപ്രശ്‌നം മാനസികാരോഗ്യമാണ്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ ഇന്ന് ആവശ്യമാണ്. ഇന്നു കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന ഉപദേശങ്ങള്‍ ഭഗവത്ഗീതയിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ്. സാമ്പത്തികമായും മാനസികമായും സംഘര്‍ഷമുള്ള കുട്ടികളെയാണ് ഇന്ന് മതം മാറ്റത്തിനായി വലവീശുന്നത്. ഇതില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ക്ഷേത്രകലകളും ക്ഷേത്രങ്ങളില്‍ നടക്കുന്ന യജ്ഞങ്ങളിലും പ്രഭാഷണങ്ങളിലും പങ്കെടുക്കാന്‍ അവസരമൊരുക്കണം. ക്ഷേത്രങ്ങളോടനുബന്ധിച്ച് കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ തുടങ്ങണം. തമിഴ്‌നാട്ടില്‍ ക്ഷേത്രസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലിയുഗത്തില്‍ ജീവിക്കുന്ന നമ്മുടെ ആശയക്കുഴപ്പം ഒഴിവാക്കാനും തെറ്റും ശരിയും തിരിച്ചറിയാനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും രാമായണപാരായണം ഉപകരിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച ക്ഷേത്രസംരക്ഷണസമിതിജില്ലാ പ്രസിഡന്റ് എന്‍. സുരേന്ദ്രക്കുറുപ്പ് പറഞ്ഞു. നാം ഓരോരുത്തരും ധര്‍മ്മം നിലനിര്‍ത്തുന്നതിന് അവതരിച്ചവരാണ്. ഗ്രാമാന്തരങ്ങളില്‍ 50 വര്‍ഷം മുന്‍പ് ആരംഭിച്ച ഈ സംഘടന ജനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് നവതലപദ്ധതികളിലൂടെയാകണം എന്ന പ്രതിജ്ഞ അംഗങ്ങള്‍ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ ഗബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി നിലവിളക്കുകൊളുത്തിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, ജില്ലാ സെക്രട്ടറി വി.ജി. ഷാജു, ദേവസ്വം സെക്രട്ടറി ഗോവര്‍ദ്ധന്‍ നായര്‍, മാതൃസമിതി ഭാരവാഹികളായ ജയകുമാരി, രമാദേവി, ജില്ലാ വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: