1910 ഏപ്രിൽ നാലിനാണ് ശ്രീ അരബിന്ദോഘോഷ് പോണ്ടിച്ചേരിയിലെത്തിയത്. അലിപൂരിലെ തടവുജീവിതം അദ്ദേഹം തന്റെ യോഗമുറകൾക്കും അദ്ധ്യയനത്തിനും ഉപയോഗിച്ചു. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളിലെ വിവരണത്തിൽ നിന്നു മനസ്സിലാകുന്നത്, ഗൂഢാലോചനാക്കുറ്റം നേരിട്ടത് കേവലം ഒരു രാഷ്‌ട്രീയക്കാരനോ ഒരു വിപ്ലവകാരിയോ ആയിരുന്നില്ല; മറിച്ച് അപൂർവ്വ ആത്മധൈര്യമുള്ള ഒരു മഹായോഗി യായിരുന്നു.
ഇരുമ്പഴികൾക്കുള്ളിൽ, കോടതിമുറിയിൽ തനിക്കെതിരെ അണിനിരന്ന സാക്ഷികളും ഗവൺമെണ്ട് പ്ലീഡറും, എന്തിനധികം, വാദം കേൾക്കുന്ന ജഡ്ജിയും അദ്ദേഹ ത്തിന് സാക്ഷാൽ വാസുദേവൻ തന്നെ എന്ന് ബോധ്യമായി. പുരുഷ സൂക്തത്തിലെ:
പുരുഷ ഏവേദഗും സർവ്വം
യദ്ഭൂതം യച്ച ഭവ്യം. എന്ന വേദവാക്യം അനുഭവസിദ്ധമായി. പ്രതിഭാഗ വിസ്താര ണയുടെ തലേദിവസം എന്തെങ്കിലും സംശയം ബാക്കിയുണ്ടായിരുന്നെങ്കിൽ അതും ഇല്ലാതായി. പ്രഗത്ഭനായ ക്രിമിനൽ കേസ് അഭിഭാഷകനായിരുന്ന ചിത്തരഞ്ജൻ ദാസ്. എങ്കിലും അദ്ദേഹത്തിന്റെ ജോലി കുറേക്കൂടി സുഗമമാക്കുവാൻ, അരബിന്ദോഘോഷ് ചില കുറിപ്പുകൾ തയ്യാറാക്കുവാൻ തുടങ്ങി.
തത്സമയം അദ്ദേഹത്തിന് ഒരു ഉൾവിളി ഉണ്ടായി.“നിനക്കു വേണ്ടി ആ വക്കീലിനെ ഞാനാണ് ഏർപ്പാടാക്കിയത്. അയാൾക്കു വേണ്ട ഉപദേശം ഞാൻ കൊടു ക്കും. നിന്റെ നിർദ്ദേശം ആവശ്യമില്ല ഞാൻ അയാളിലൂടെ വാദിക്കും. ” അടുത്ത ദിവസം കോടതിമുറിയിൽ ചിത്തരഞ്ജൻദാസിന്റെ പ്രസംഗം അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. സാക്ഷാൽ വാസുദേവൻ തന്നെ ചിത്തരഞ്ജൻദാസെന്ന ഉപാധിയിലൂടെ പ്രതിഭാഗത്തിനു വേണ്ടി വാദിച്ചു.
ശ്രീ അരബിന്ദോഘോഷിന്റെ 1909 മെയ് 30ന് ഉത്തരാപാരായിൽ ചെയ്ത പ്രസംഗം ചരിത്രപ്രസിദ്ധമാണ്. കാരണം അന്ന് അദ്ദേഹത്തിന്റെ വാണിയിലൂടെ പുറത്തു വന്നത്ഏതോ ദിവ്യശക്തിയുടെ അനർഗ്ഗളപ്രവാഹമായിട്ടാണ് എല്ലാവർക്കും അനുഭവപ്പെട്ടത്. ചുരുക്കത്തിൽ ഒരു യോഗിയുടെ ആത്മീയമായ ഔന്നത്യത്തിൽ ജയിൽവാസത്തിൽ തന്നെ ശ്രീ അരബിന്ദോ എത്തിയിരുന്നു.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: