Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പു​ഷ്പ​ക​ത്തി​ലേ​റി​ അ​യോ​ദ്ധ്യ​യി​ലേ​ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 07:47 pm IST
in Samskriti

തനിക്കുവേണ്ടി പോരാടിയ വാനരന്മാരെയാണ് ശ്രീരാമന് ഏറ്റവും കൂടുതൽ പ്രിയമുള്ളത്. ദേവേന്ദ്രൻ യാത്രചോദിക്കുമ്പോൾ ഇൗ വാനരരെ ജീവിപ്പിക്കണമെന്നതാണ് ശ്രീരാമന്റ ആവശ്യം. കമ്പരാമായണത്തിൽ കമ്പർ ലക്ഷ്മണനെക്കൊണ്ട് യമരാജന് ഒരു കത്തെഴുതിക്കുന്നുണ്ട്. അത് എങ്ങനെയെഴുതണം എന്ന വിവരം മറ്റ് രാമായണങ്ങളിൽ വരാത്തതിന്റെ കുറവുതീർത്തതാകാം.

എല്ലാ വാനരന്മാരെയും നന്നായി സ്വീകരിക്കണമെന്നും സൽക്കരിക്കണമമെന്നും അയോദ്ധ്യയിലേക്ക് തിരിക്കാൻ പുഷ്പകവിമാനം ആവശ്യം വരുമെന്നും തന്നെ ലങ്കയിലേക്ക് ക്ഷണിച്ച ലങ്കശ്വരനായ വിഭീഷണനോട് പറയുന്നു. ഉടെന വിഭീഷണൻ വാനരന്മാരെ നല്ലപോലെ സൽക്കരിച്ച് പുഷ്പകവിമാനം വരുത്തുന്നു.

പുഷ്പകവിമാന വർണ്ണന വിസ്തൃതമായി അദ്ധ്യാത്മരാമായണത്തിലുണ്ട്. ഒരിക്കൽ ഒരു വിദ്യാർത്ഥി ശ്രീനരായണഗുരുവിനോട് ചോദിച്ചു: ”രാമായണകാലത്ത് വിമാനമുണ്ടെന്ന് പറയുന്നതെല്ലാം ശുദ്ധ ദിവാസ്വപ്‌നമല്ലേ സ്വാമി” എന്ന്. സ്വാമികൾ ഉടനെ ”കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒന്നിന്റെ പേരുപറയൂ.” ചോദിച്ചയാൾക്ക് ഒന്നും തോന്നാതിരുന്നപ്പോൾ സ്വാമി പറഞ്ഞു ”എന്തെങ്കിലുമുണ്ടായിരുന്നെങ്കിലേ ഇത്രയും വിവരിക്കാനാകൂ” എന്ന്. ഒരുവിമാനമല്ല ആകാശനഗരം തന്നെയാണ് വർണിക്കപ്പെട്ടിരിക്കുന്നത്.

പുഷ്പകമേറി പുറപ്പെടാൻ തയ്യാറായ ശ്രീരാമദേവനോട് വാനരഗണങ്ങളും രക്ഷോഗണങ്ങളും കൂടെവരാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ്രശീരാമൻ എന്റെ മനസറിഞ്ഞാണ് നിങ്ങളിത് ചോദിച്ചതെന്ന് പറഞ്ഞ് അനുമതി നൽകി. യാത്രാമധ്യേ ശ്രീരാമൻ ഓരോ സ്ഥലത്തെപ്പറ്റിയുംപറഞ്ഞ് ചൂണ്ടിക്കാണിക്കുന്നു. യുദ്ധരംഗങ്ങൾ സേതു, രാമേശ്വരം, കിഷ്‌കിന്ധ, പഞ്ചവടി, ചിത്രകൂടം, യമുന, ഗംഗ ഇവയെല്ലാം കടന്ന് വിമാനം ഭരദ്വാജാശ്രമത്തിലെത്തി.

കിഷ്‌കിന്ധയിലെത്തിയ നേരത്ത് വൈദേവികുമാരി ഭാര്യമാരുടെ വിരഹദുഃഖം ഞാനറിഞ്ഞിട്ടുണ്ട്. അതിനാൽ വാനരവീരന്മാരുടെ ഭാര്യമാരെയും കൂട്ടാൻ വിമാനം കിഷ്‌കിന്ധയിൽ ഇറക്കാൻ അഭ്യർത്ഥിച്ചപോൾ വിമാനം പതുക്കെ പതുക്കെ അവിെടയിറങ്ങി. അവരെല്ലാംവരുംകൂടിയാണ് പിന്നീട് യാത്ര തുടങ്ങിയത്.

ഭരദ്വാജമുനി മുന്നെപ്പോലെതന്നെ എല്ലാവരെയും സൽക്കരിച്ച് അതുവരെയുള്ള വിവരങ്ങൾ പറഞ്ഞു. തന്നെയല്ല ശ്രീരാമൻ എന്തെല്ലാം സംഭവവികാസങ്ങളിലൂടെയാണ് കടന്നുപോയതെന്ന് തനിക്കറിയാമെന്ന് ഋഷി പറഞ്ഞു. ഒരിടത്തിരുന്ന് നാടിന്റെ നന്മയിൽ താൽപര്യമുള്ളവർ എല്ലാം അറിയുന്നു. ശ്രീരാമൻ ഹനുമാനോട് അയോദ്ധ്യയിലെ വിവരങ്ങളറിയാനും ഭരത-ശത്രുഘ്‌നന്മാരോട് വിവരമറിയിക്കാൻ പോകണമെന്നും നിർദ്ദേശിച്ചു.

ഹനുമാനെത്തി വിവരങ്ങളെല്ലാം അറിയിച്ചപ്പോൾ ഭരതൻ സന്തോഷംകൊണ്ട് മോഹാലസ്യപ്പെട്ടു. പതിന്നാലു വർഷത്തെ കഠിനപ്രയത്‌നംമൂലം ക്ഷീണിതനായതിനാൽ പെട്ടെന്ന് കേട്ട സന്തോഷവാർത്ത താങ്ങാനായില്ല. ഉണർന്ന് ഹനുമാനെ പുണർന്ന് പരിചയം, മുഴുവൻ വർണന എന്നിവ ചോദിക്കുന്നു.

രാമചരിതമാനസത്തിൽ ഗോസ്വാമി, തുളസീദാസ്, ഹനുമാൻ, ഔഷധയാത്രക്ക് പോകുമ്പോൾ എയ്തിടുന്ന ഒരു ദൃശ്യം വർണിക്കുന്നു. മുൻപരിചയം ഉണ്ടാക്കിക്കൊടുക്കാനാവാം ഇത് ചേർത്തത്. പിന്നീട് നഷ്ടപ്പെട്ട സമയം നികത്താൻ ഭരതന്റെ ശരത്തിലേറിയാണ് ഹനുമാൻ യാത്ര മുഴുവനാക്കുന്നത്. ഭരതൻ ശത്രുഘ്‌നനോടും ശത്രുഘ്‌നൻ സുമന്ത്രനോടും നഗരം അലങ്കരിക്കാൻ സുഗന്ധം തളിക്കാനും ആന, രഥം മുതലായവ ഒരുക്കാനും നിർദ്ദേശിക്കുന്നു.

പൗര്രപമാണിമാരെല്ലാവരും വന്ന് ചോദിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഭരതന് സ്വന്തം അധികാരം വിടാൻ ഒരു നിമിഷം വേണ്ടിവന്നില്ല എന്നതാണ് ഇത്തരം നിലവാരമുള്ള സാഹോദര്യം ഏതുകാലത്തും അപൂർവ്വമാണ്. ബാലി സുഗ്രീവന്മാരും രാവണവിഭീഷണന്മാരുമാണ് ഏറെയും. ശ്രീരാമൻ ഒരു ദിവസം വൈകിയാൽ ഭരതൻ അരുതാത്തത് ചെയ്യുമെന്ന് പൂർണ്ണ ബോധ്യമുണ്ട്. കമ്പരാവട്ടെ ഭരതൻ തീയിൽ ചാടിയെന്നും ഹനുമാനെത്തി തീയണച്ച് ആപത്തൊന്നുംവരാതെ കാത്തെന്നുമാണ് പറയുന്നത്.

രാമന്റെ വ്രതം തെറ്റിക്കാത്ത ഭരതനും സത്യവും വിശ്വാസവും നിലനിർത്തിയ ശ്രീരാമചന്ദ്രനും രാമായണകാവ്യത്തെ ധർമ്മത്തിന്റെ ഉന്നത ആദർശ ഗ്രന്ഥമാക്കി തീർക്കുന്നു. മറ്റുള്ളവരിൽ ഉന്നത ധർമ്മാദർശങ്ങൾ തന്നെ അവരുടെ വാക്കുകൾക്ക് ആ നിലവാരമുണ്ട്. എങ്കലും ഭരതനും ശ്രീരാമനും വേറിട്ടുതന്നെ തിളങ്ങുന്നു.

വമ്പിച്ച ജയഘോഷത്തോടെയാണ് ശ്രീരാമ, ലക്ഷ്മണ, സീതമാരെയും സുഗ്രീവ-ഹനുമദ്-അംഗദാദി വാനരന്മാരെയും വിഭീഷണാദി രാക്ഷസരെയും അയോദ്ധ്യാവാസികൾ വരവേറ്റത്. ആദ്യം സഹോദരന്മാരുടെ വികാരഭരിതമായ കൂടിച്ചേരൽ. പിന്നെ സീതയെയും മാതാക്കളെയും പരസ്പരം പ്രണമിക്കൽ. വാനരന്മാരെയും രാക്ഷസന്മാരെയും അവരുടെ സ്ത്രീകളെയും ആദരിക്കലും സൽക്കരിക്കലുമെല്ലാം ഗംഭീര ആഘോഷമായി.

അയോദ്ധ്യ ദൃഷ്ടിയിൽപ്പെട്ടപ്പോഴേ വിമാനത്തിലിരുന്ന് ശ്രീരാമൻ പറഞ്ഞത് ഇതാണെന്റെ പിതാവിന്റെ തലസ്ഥാനനഗരി. പ്രണമിക്കൂ സീതേ എന്നാണ്. അയോധ്യ ഒരു തീർത്ഥവും പിതാവിന്റെ പുണ്യസ്മരണയുടെ പ്രതീകവുമായതിനാൽ പ്രണമിക്കപ്പെടേണ്ടതാണ്. രാമായണത്തെക്കാളും പ്രാചീനമാണ് നമ്മുടെ നാട്ടിലെ തീർത്ഥപാരമ്പര്യം. അതുകൊണ്ടാണ് ഈ നാട് പുണ്യഭൂമിയായത്.

സൽക്കരിച്ചീടു നീ സത്വരമെന്നുടെ

മർക്കട വീരരെയൊക്കവെ സാദരം

പ്രീതിയവർക്കുവന്നാലെനിക്കും വരും

പ്രീതിയതിന്നൊരു ചഞ്ചലമില്ലകേൾ

എന്നെക്കനിവോടു പൂജിതച്ചതിൻഫലം

വന്നുകൂടും കപിവീരരെ പൂജിച്ചാൽ.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

Article

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

പുതിയ വാര്‍ത്തകള്‍

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.