കാസര്‍കോട്: ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിയമനം രാഷ്ട്രീയവല്‍ക്കരിച്ചതില്‍ ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ഏകജാലക സംവിധാനം വഴി സ്ഥലം മാറ്റത്തിന് അപേക്ഷിച്ചവരെ പരിഗണിക്കാതെ സമയ ബന്ധിതമായി അപേക്ഷ പോലും നല്‍കാതിരുന്ന വ്യക്തിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിയമനം നല്‍കിയത് രാഷ്ട്രീയ പ്രേരിതവും നിയമ വിരുദ്ധവുമാണെന്ന് എന്‍ടിയു ജില്ലാ കമ്മറ്റി ആരോപിച്ചു.
മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിയമനത്തിനെതിരെ എന്‍ടിയു ജില്ലാ നേതൃത്വം നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ആലോചനാ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.വി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബേക്കല്‍ ഉപജില്ലാ പ്രസിഡന്റ് ഉദയകുമാര്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വിഘ്നേശ്വര കെതുകോടി സ്വാഗതവും ലക്ഷ്മണന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: