കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദി 40-ാം സംസ്ഥാന വാര്‍ഷികോത്സവം ഇന്ന് പൂനൈ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ഗജേന്ദ്രസിംഗ് ചൗഹാന്‍ ഉദ്ഘാടനം ചെയ്യും. രാ വിലെ ഒമ്പത് മണിക്ക് തളി സൂ ര്യകാന്തി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്വാഗതസംഘം അദ്ധ്യക്ഷ പി. വത്സല അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, ഡോ, എം.ജി.എസ് നാരായണന്‍, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എസ്. രമേശന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രൊഫ. കെ.പി. ശശിധരന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും. രാവിലെ 11 ന് കൃഷി, സംസ് കൃതി, വികസനം എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച ഡോ. വി.എസ്. വിജയന്‍ ഉദ്ഘാടനം ചെ യ്യും. ആഷാ മേനോന്‍, സി. ജനാര്‍ദ്ദനന്‍, ഡോ. ലക്ഷ്മി ശങ്കര്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് നാലിന് നടക്കുന്ന എന്‍.വി. കൃഷ്ണവാര്യര്‍ സ്മൃതി സദസ്സ് കെ.വി. രാമകൃഷ്ണനും ആറിന് നടക്കുന്ന കാവാലം സ്മൃതി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കാവാലം നാരായണപണിക്കര്‍ സംവിധാനം ചെയ്ത് തിരുവനന്തപുരം സോപാനം അവതരിപ്പിക്കുന്ന മധ്യമവ്യായോഗം നാടകം അരങ്ങേറും. നാളെ രാവിലെ 10.45 ന് ആവിഷ്‌കാര സ്വാ തന്ത്ര്യം അകവും പുറവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ അഡ്വ. എ. ജയശങ്കര്‍, ഹരി എസ് കര്‍ത്താ, അലി അക്ബര്‍, കുമാര്‍ ചെല്ലപ്പന്‍, സിന്ധു പുഴക്കല്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്‌ക്ക് 2.30ന് നടക്കുന്ന വാര്‍ഷിക സമ്മേളനം മാടമ്പ് കുഞ്ഞുക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും. യു.എ. ഖാദര്‍, ആര്‍. സഞ്ജയന്‍, എസ്. രമേശന്‍ നായര്‍, പി.കെ. രാമചന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുക്കും. ദുര്‍ഗാദത്ത പുരസ്‌കാരം ശ്രീശൈലം ഉണ്ണികൃഷ്ണന് ചടങ്ങില്‍ സമ്മാനിക്കും.
ഇന്നലെ വൈകിട്ട് 4.30ന് തളി ഗുരുവായൂരപ്പന്‍ ഹാളി ല്‍ അക്ഷര ശ്ലോകസദസ്സോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ജിതിനം രാധാകൃഷ് ണനും വിനോദ് പട്ടാണിപ്പാ റയും ഒരുക്കുന്ന പഴമയുടെ അഴക് പ്രദര്‍ശന വും ആദരണ സദസ്സും നടന്നു. കൃഷി, സംസ്‌കൃ തി, വികസനം എന്ന വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടക്കും.
















