തിരൂര്‍: എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ ആകെ 122 കേസുകളിലായി 66500 രൂപ പിഴ ഈടാക്കി. ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ച 33 ഇരുചക്രവാഹനങ്ങള്‍ പിടികൂടി. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 18 പേര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ആറ് പേര്‍ക്കെതിരെയും നടപടിയെടുത്തു. നിയമവിരുദ്ധമായി നമ്പര്‍ പ്ലേറ്റ് വെച്ച നാല് വാഹനങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. രജിസ്ട്രേഷന് കാലാവധി തീര്‍ന്ന മൂന്ന് വഹാനങ്ങള്‍ക്കെതിരേയും അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ച അഞ്ച് വാഹനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിച്ചു. ടാക്സ് അടയ്ക്കാത്ത 11 വാഹനങ്ങളും ഇന്‍ഷൂറന്‍സ് ഇല്ലാത്ത എട്ട് വാഹനങ്ങളും പിടികൂടി. ഓവര്‍ലോഡ് കയറ്റിയ ഒരു ലോറിക്കെതിരെ നടപടിയെടുത്തു. ഹാന്‍ഡ് ബ്രേക്ക് ഇല്ലാത്ത മൂന്ന് ബസുകള്‍ക്കെതിരെയും സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത മൂന്ന് ബസ്സുകള്‍ക്കെതിരെയും ടിക്കറ്റ് കൊടുക്കാത്ത 10 ബസ്സുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. മറ്റു 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വരും ദിവസങ്ങളില്‍ പരശോധന തുടരുമെന്ന് മധ്യമേഖലാ എന്‍ഫേഴ്സ്മെന്റ് ആര്.ടി.ഒ എം.പി. അജിത്കുമാര്‍ അറിയിച്ചു.
തിരൂര്‍ ജോയിന്റ് ആര്‍ടിഒ ടി.കെ ഹരിദാസന്റെ നേതൃത്വത്തില്‍ തൃശൂര്‍, മലപ്പുറം എന്‍ഫേഴ്സ്മെന്റ് സ്ക്വാഡ് സംയുക്തമായാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: