പെരിന്തല്‍മണ്ണ; ആരവം ആര്‍പ്പുവിളികള്‍ക്ക് വഴി മാറുന്ന അത്യപൂര്‍വ നിമിഷങ്ങള്‍ക്കാണ് പെരിന്തല്‍മണ്ണ നഗരം സാക്ഷ്യം വഹിച്ചത്. സ്കൂള്‍ തെരഞ്ഞെടുപ്പില്‍ വിജയകിരീടം ചൂടിയ സോജന് മലയില്‍ എന്ന പത്താം ക്ലാസുകാരന്റെ വിജയം നാടിനാകെ ഉത്സവമായി മാറുകയായിരുന്നു. വെറുമൊരു സ്കൂള്‍ ജനറല്‍ സെക്രട്ടറി ആയതിന് ഇത്രയും ആര്ഭാടമെന്തിനെന്ന് എല്ലാവര്ക്കും തോന്നാം. കമ്യൂണിസ്റ്റുകാരനായിട്ടും മരണം വരെ ജാതിപ്പേര് വാലായി കൊണ്ടുനടന്ന ഇഎംഎസ് നമ്പൂതിരിപ്പാട് പഠിച്ച സ്കൂളിലെ ജനറല്‍ സെക്രട്ടറിയായാണ് ഈ ആദിവാസി ബാലന് തെരഞ്ഞെടുക്കപ്പെട്ടത്.
പട്ടുമെത്തയുടെ സുഖശീതളയോ ആഢംബരത്തിന്റെ നവഭാവങ്ങളോ അല്ല സോജനെ സോജനാക്കിയത്. അവന് വരുന്നത് ആദിവാസിക്കുട്ടികളുടെ ആശയും ആശ്രയവുമായ സായി സ്നേഹതീരം എന്ന അഭയ കേന്ദ്രത്തില്‍ നിന്നുമാണ്. സായിയിലെ മിടുമിടുക്കനായ വിദ്യാര്‍ത്ഥി. സോജനെന്ന പുത്തന്‍ താരം ജയിച്ചുവരുമ്പോള്‍ സായിലെ സഹപാഠികളും രക്ഷിതാവായ കെ.ആ ര്‍.രവിക്കും എന്തെന്നില്ലാത്ത സന്തോഷം, അഭിമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: