പത്തനംതിട്ട: കൂനങ്കര ശബരീശരണാശ്രമത്തിന്റെ നേതൃത്വത്തില്‍ അട്ടത്തോട് വനവാസി കോളനിയില്‍ ഇന്ന് രാമായണമേള നടക്കും. രാവിലെ രാമായണ പാരായണത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 1 ന് സമൂഹസദ്യ, രാമായണമേളയോടനുബന്ധിച്ച് നടക്കുന്ന രാമായണ സമ്മേളനത്തില്‍ ശരണാശ്രമം പ്രസിഡന്റ് വി.കെ.വിശ്വനാഥ് മുഖ്യപ്രഭാഷണം നടത്തും. അട്ടത്തോട് ശരണതീര്ത്ഥം സേവാസമിതി പ്രസിഡന്റ് പരശുരാമന് അദ്ധ്യക്ഷതവഹിക്കും. കോഴഞ്ചേരി താലൂക്ക് സംഘചാലക് എം.കെ.നന്ദകുമാര്‍, ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് അഡ്വ.ഷൈന്‍ ജി.കുറുപ്പ്, ശബരിശരണാശ്രമം ട്രസ്റ്റി എന്‍.ജി.രവീന്ദ്രന് തുടങ്ങിയവര്‍ സംബന്ധിക്കും. ഇതോടനുബന്ധിച്ച് 250 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യവിതരണം നടത്തും. ചടങ്ങില്‍ ധര്മ്മരക്ഷാബന്ധനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: