കാസര്‍കോട്: തീരസുരക്ഷയുടെ ഭാഗമായി മത്സ്യബന്ധന ബോട്ടുകളില്‍ കളര്‍ കോഡിംഗ് ഏര്‍പ്പെടുത്തുന്നതിന് ബോട്ടുടമകള്‍ക്ക് നിരന്തരം അറിയിപ്പുകള് നല്‍കിയിരുന്നെങ്കിലും കുറച്ച് ബോട്ടുകള്‍ മാത്രമെ കളര്‍കോഡിംഗ് നടത്തിയിട്ടുളളൂവെന്നും ഇനിയും ഏര്‍പ്പെടുത്തിയിട്ടില്ലാത്ത ബോട്ടുകളെല്ലാം ഉടന്‍ കളര്‍ കോഡിംഗ് നടത്തണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ബോട്ടിന്റെ വീല്‍ ഹൗസിന് ഓറഞ്ച് നിറവും ഹളളിന് കടും നീലയുമാണ് നിര്‍ദ്ദിഷ്ട കളര്‍ കോഡിംഗ്. കളര്‍ കോഡിംഗ് നടപ്പിലാക്കാത്ത ബോട്ടുകള്‍ക്കെതിരെയും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെയും നിയമപരമായ നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: