കോഴിക്കോട്: തിരുവണ്ണൂരിലെ മലബാര്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് മില്‍സ് തൊഴിലാളികള്‍ക്ക് ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചുള്ള സമരം ഇന്ന് തുടരുമെന്ന് തൊഴിലാളി നേതാക്കള്‍ അറിയിച്ചു. ഇന്നലെ കമ്പനി കോമ്പൗണ്ടില്‍ പ്രതിഷേധപ്രകടനം നടത്തി.
ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ ആരും കമ്പനിയില്‍ എത്തിയിരുന്നില്ല. ശമ്പളം കൃത്യമായി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് തൊഴിലാളി നേതാക്കള്‍ അറിയിച്ചു. സമരത്തിന് കെ.കെ.മോഹനന്‍, ആര്‍. പുഷ്പരാജ്, പ്രജോദ്, നിഷ(ബിഎംഎസ്), എം. ജയന്‍, കെ.സി.സുരേഷ്, ഷക്കീര്‍(ഐഎന്‍ടിയുസി), എം.ജയരാജ്, എംസുധാകരന്‍(സിഐടിയു) എന്നിവര്‍ നേതൃത്വം നല്‍കി.
















