മണര്‍കാട്: മണര്‍കാട് വട്ടപ്പറമ്പില്‍ മൂലസ്ഥാന ശാക്തേയ അന്നപൂര്‍ണ്ണേശ്വരീപൂജ 13ന് നടക്കും. തന്ത്രി ഭദ്രകാളി മറ്റപ്പള്ളിമന നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ അഷ്ദ്രവ്യ ഗണപതിഹോമം, തൃകാല പൂജ, തുടര്‍ന്ന് മങ്കൊമ്പില്‍ ഭഗവതിയായ ശാക്തേയ ഭദ്രയ്‌ക്കുള്ള പൂജയ്‌ക്ക് ഗുരുതിനിവേദ്യവും അന്നപൂര്‍ണ്ണേശ്വരി പൂജയും നടക്കും. തൃകാലമായി പൂജിക്കുന്ന ഈ പൂജ വൈകിട്ട് 8ന് സമാപിക്കും. പൂജാസമയത്ത് പുഷ്പാഞ്ജലിയും സ്വയംവരപുഷ്പാഞ്ജലിയും പ്രധാനം. 16ഫലം ശര്‍ക്കരപായസം പ്രധാന നിവേദ്യം. പൂജയ്‌ക്കൊപ്പം ശ്രീപരമേശ്വരത്ത്-ശാസ്താവിന് നിവേദ്യങ്ങള്‍. അന്നപൂര്‍ണ്ണേശ്വരി പൂജാദര്‍ശനവും വഴിപാടുകളും സര്‍വ്വൈശ്വര്യവും ദാരിദ്ര്യനിവാരണവും പ്രസിദ്ധിയും വര്‍ദ്ധിക്കും. ശര്‍ക്കരപായസം രഹസ്യമായി കഴിക്കണമെന്നാണ് വിധി. വട്ടപ്പറമ്പില്‍ കുലദേവത ശാക്തേയഭദ്ര മങ്കൊമ്പില്‍ ഭഗവതിയും അന്നപൂര്‍ണ്ണേശ്വരി ദേവി ഇടപ്പള്ളി വഞ്ഞിപ്പുഴമഠത്തില്‍ നിന്നും തോണിയില്‍ കൊണ്ടുവന്ന് മൂലസ്ഥാനത്ത് ഭരദേവതയാക്കിയതാണ് അന്നപൂര്‍ണ്ണേശ്വരി. ഈ ദേവി സര്‍വ്വൈശ്വര്യ പ്രദായിനിയായിട്ടാണ് എല്ലാവരും ആരാധിച്ച് വരുന്നത്.
















