Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്രി​പു​ര​സു​ന്ദ​രി​യു​ടെ​ മ​ന്ദ​ഹാ​സം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 07:20 pm IST
in Samskriti

ദേവന്മാർ പറഞ്ഞു: ‘ദുഷ്ടഭൂപാലന്മാരുടെ ഭാരം താങ്ങാനാവാതെ ഈ ധര ഞങ്ങളെ വന്നുകണ്ടു സങ്കടം പറഞ്ഞു. അവളുടെ സങ്കടം ഇല്ലാതാക്കാൻ ഞങ്ങൾക്കാവുകയില്ല. അതിനു ഭുവനേശ്വരിയായ അമ്മ തന്നെ തുണയ്‌ക്കണം. ഭൂമിയുടെ സങ്കടം തീർത്താലും. മഹിഷാകാരം പൂണ്ട രാക്ഷസനെയും അവന്റെ പടയെയും നീയെത്രവേഗമാണ് ഇല്ലാതാക്കിയത്? ശുംഭൻ, നിശുംഭൻ, രക്തബീജൻ, ചണ്ഡമുണ്ഡന്മാർ, ധൂമ്രലോചനൻ, ദുർമുഖൻ, ദുസ്സഹൻ, കരാളൻ, എന്നിവരെയെല്ലാം നീയെത്ര നിഷ് പ്രയാസമാണ് കൊന്നൊടുക്കിയത്. ദേവവൈരികളായ ഈ അസുരന്മാരെയും അവിടുന്നു തന്നെ ഹനിച്ചു ഭൂമിയുടെ ഭാരം കുറച്ചു തന്നാലും.’

ഇതെല്ലാം കേട്ട് ത്രിപുരസുന്ദരി മന്ദഹാസംതൂകിക്കൊണ്ട് അവരോടു പറഞ്ഞു: ‘ദേവന്മാരേ, ഈ ദുഷ്ടന്മാരെ വകവരുത്താൻ ഞാൻ തന്നെ അംശാവതാരം കൈക്കൊള്ളുന്ന കാര്യം മുൻപേതന്നെ ചിന്തിച്ചിരുന്നു. മാഗധാദികളെ ഞാൻ നേരിട്ട് വധിക്കാം. മറ്റുള്ളവരെ ഇല്ലാതാക്കാൻ നിങ്ങളും എന്റെ ശക്തിക്കൊപ്പം ഭൂമിയിൽ വന്നു പിറക്കുക. കശ്യപമുനി  ഭാര്യയുമായി യാദവകുലത്തിൽ വസുദേവനായി ജനിക്കട്ടെ. ആനകദുന്ദുഭി എന്ന പേരിൽ അദ്ദേഹത്തിന് കീർത്തിയുണ്ടാകും. ഭൃഗുശാപത്തിന് വിധേയനായി വിഷ്ണുവിന്റെ അംശവും അവിടെ വസുദേവപുത്രനായി ജനിക്കട്ടെ. ഞാൻ ഗോകുലത്തിലെ യശോദയുടെ പുത്രിയായി ജനിക്കാം. കാരാഗൃഹത്തിൽ ജനിച്ച ദേവകീ പുത്രനെ ഗോകുലത്തിൽ എത്തിച്ച് പകരം ഞാൻ കാരാഗൃഹത്തിലെത്താം. ദേവകീ ഗർഭത്തിൽ ശേഷൻ ഉണ്ടാവുമ്പോൾ ഞാനത് രോഹിണിയിലേക്ക് മാറ്റുകയും ചെയ്യാം. ഞാൻ ഈ രണ്ടു ബാലന്മാരെയും ശക്തരാക്കി ദുഷ്ടനിഗ്രഹത്തിനു വേണ്ട സഹായങ്ങൾ ചെയ്തുകൊള്ളാം. ഇന്ദ്രാംശഭൂതനായി അർജ്ജുനൻ ജനിക്കും. ധർമ്മത്തിനംശമായി യുധിഷ്ഠിരൻ ഉണ്ടാവും.

വായുവിന്റെ അംശമായി ഭീമനും അശ്വിനീ ദേവകളുടെ അംശാവതാരങ്ങളായി നകുലനും സഹദേവനും ജനിക്കും. ഇവരെല്ലാം ചേർന്നാൽ ദുഷ്ടനിഗ്രഹം നിഷ് പ്രയാസം നടക്കും. വസുവിന്റെ അംശമായി ഗാംഗേയനും അവിടെയുണ്ടാവും. ഇപ്പോൾ നിങ്ങൾ സമാധാനമായി മടങ്ങിയാലും. ഭൂമിക്ക് സ്വസ്തി ഭവിക്കട്ടെ. കുരുക്ഷേത്രത്തിൽ ഏറെപ്പേർ സ്വയം പടവെട്ടി നശിക്കാൻ ഇടയാകും. യാദവരും മമതാദി ദോഷങ്ങൾ കാരണം നശിച്ചില്ലാതാവും. ബ്രാഹ്മണ ശാപം ആ കുലത്തെ നശിപ്പിക്കും. വിഷ്ണുവിനും ശാപമേറ്റ് ശരീരമുപേക്ഷിക്കേണ്ടി വരും. നിങ്ങൾ ദേവന്മാർ പത്‌നിമാരോടോപ്പം വിഷ്ണുവിന് തുണയായി മഥുരയിലും ഗോകുലത്തിലും പിറവിയെടുക്കണം.’

വ്യാസൻ പറഞ്ഞു: ‘ഇങ്ങനെ അനുഗ്രഹിച്ച് ദേവി തൽക്ഷണം മറഞ്ഞു. ദേവന്മാരും ഭൂമിദേവിയും അവരവരുടെ ഗേഹങ്ങളിലേക്ക് പോയി. ദേവിയുടെ വാക്കിന്റെ ബലത്തിൽ പ്രചോദിതയായ ഭൂമി അല്ലലില്ലാതെ കഴിഞ്ഞുവന്നു. പൂവല്ലികളും ഔഷധസസ്യജാലങ്ങങ്ങളും കൊണ്ട് സ്വയമവൾ അലങ്കൃതയായി.

ദേവന്മാർ തുഷ്ടി പൂണ്ടു. മുനിമാർ സന്തുഷ്ടരായി. ആസന്നമായ ധർമ്മജയത്തെയോർത്ത് എല്ലാവരുടെയും ഉള്ളം പ്രതീക്ഷാനിർഭരതയോടെ നിറവാർന്നു നിന്നു.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

Food

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Samskriti

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.