പാലക്കാട്: ചക്കയുടെ അനന്തസാധ്യതകളും പ്ലാവിന്റെ പ്രധാന്യവും ജനങ്ങളിലെത്തിക്കുന്നതിന് ജാക് ഫ്രൂട്ട് പ്രൊമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 12 മുതല്‍ 17 വരെ കേരള ചക്ക വിളംബരയാത്ര ജില്ലയില്‍ പര്യടനം നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 11 ന് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്, ധനകാര്യമന്ത്രി തോമസ് ഐസക്, കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഫ്ളാഗ് ഓഫ് ചെയത് യാത്ര പുറപ്പെട്ട ചക്ക വണ്ടി പ്ലാവിന് തൈ മുതല്‍ ചക്ക ഐസ്ക്രീം വരെ നൂറോളം ചക്കവിഭവങ്ങളുമായി ജില്ലയിലെത്തുന്നത്.
12ന് സിവില്‍ സ്റ്റേഷന് , കോട്ടമൈതാനം, 13ന് ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, 14ന് മലമ്പുഴ, 15ന് ആലത്തൂര്‍, തരൂര്‍, 16ന് പാലക്കാട് ടൗണ്‍ഹാള്‍, 17ന് കൊല്ലങ്കോട്, മുതലമട എന്നിവിടങ്ങളില്‍ ചക്ക വണ്ടിയുണ്ടായിരിക്കും. പോസ്റ്റല്‍ പ്രദര്‍ശനം, അപൂര്‍വ്വയിനം ഒട്ടുപ്ലാവിന് തൈകളുടെ പ്രദര്‍ശനവും വില്പനയും ഉണ്ടായിരിക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ ആറുമുഖന്‍ പത്തിച്ചിറ, ജാഥ ക്യാപ്റ്റന്‍ മൃദുവര്ണ്ണന്, ഷാജി ഇലഞ്ഞിമറ്റം, ആന്റണി മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: