കോഴിക്കോട്: ലൗജിഹാദിലൂടെ ഐഎസിന്റെ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹിന്ദുഐക്യവേദി ധര്‍മ്മരക്ഷാ വേദി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ ബഹുജന പങ്കാളിത്തത്തോടെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം അറിയിച്ചു. അനില്‍ മായനാട് , ദീപു മലാപ്പറമ്പ്, കൃഷ്ണദാസ് കോവൂര്‍, ദിവാകരന്‍, ഗണേഷ്‌കുമാര്‍ പയ്യാനക്കല്‍ എന്നിവര്‍ സംസാരിച്ചു.
















