കോഴിക്കോട്: 2006 ല്‍ 36 കോടി രൂപ മുടക്കി നവീകരിച്ച കോട്ടണ്‍മില്ലാണ് വീണ്ടും പ്രതിസന്ധിയിലേക്ക്. 600 തൊഴിലാളികള്‍ ഉണ്ടായിരുന്ന കമ്പനിയില്‍ 1995ല്‍ വീവിംഗ് നിര്‍ത്തലാക്കിയതോടെ 330 തൊഴിലാളികളായി കുറഞ്ഞു. നിലവില്‍ 250 തൊഴിലാളികളാണ് ഇവിടെയുള്ളത്. സ്ഥിരം ജോലിക്കാരായി 90 പേരും താല്‍ക്കാലിക തൊഴിലാളികളായി 160 പേരും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് വീണ്ടും താല്‍ക്കാലിക തൊഴിലാളികളെ ജോലിക്കെടുത്തിരുന്നു.
വര്‍ഷങ്ങളായി താല്‍ക്കാലിക തൊഴിലാളികളായി പ്രവര്‍ത്തിക്കുന്നവരെ സ്ഥിരപ്പെടുത്താനും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായില്ല. ശമ്പളം കിട്ടാതായപ്പോഴാണ് തൊഴിലാളികള്‍ പ്രത്യക്ഷസമരത്തിന് മുതിര്‍ന്നത്. യുഡിഎഫ് സര്‍ക്കാറിന്റെ അതേ സമീപനം തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാ റും തുടരുന്നതെന്ന് ബിഎംഎസ് മലബാര്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് മില്‍സ് യൂണിറ്റ് ആ രോപിച്ചു. ശമ്പളം നല്‍കാതെ തൊഴിലാളികളെ പട്ടിണിക്കിടാനാണ് ഭാവമെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മു ന്നോട്ടുപോകുമെന്നും ബി എംഎസ് നേതാക്കളറിയിച്ചു.
















