ഈരാറ്റുപേട്ട: അരുവിത്തുറ കോളേജ് റോഡില്‍ വാഹനാപകടങ്ങള്‍ നിത്യസംഭവമാകുന്നു.
അമിതവേഗതയും അനധികൃത പാര്‍ക്കിംങുമാണ് അപകടള്‍ക്ക് കാരണമാകുന്നത്. രാവിലെയും വൈകിട്ടും വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന സമയത്താണ് ബൈക്ക് യാത്രക്കാരുടെ ശല്യം കൂടുതലുള്ളത്. ലൈസന്‍സില്ലാതെയും മൂന്നുപേരുമായി അതിമവേഗതയില്‍ പായുന്ന ബൈക്ക് യാത്രകരാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. പ്രദേശവാസികള്‍ നിരന്തരം പരാതിപ്പെടുന്നുണ്ടെങ്കിലും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേമുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ നിരവധിതവണ അപകടമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിലിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. പോലീസ് പരിശോധന കര്‍ശനമാക്കണമെന്ന് നാട്ടുകാര്‍ അവശ്യപ്പെട്ടു.
















