കാസര്‍കോട്: ജീവനക്കാരുടെ വേതനത്തിന്റെ പേരിലുള്ള ഡിപ്പോ പണയപ്പെടുത്തല്‍, ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരെ ജനമദ്ധ്യത്തില്‍ അവഹേളിക്കല്‍ എന്നിവ അവസാനിപ്പിക്കണമെന്ന് എച്ച്എസ്ടി എംപ്ലോയീസ് സംസ്ഥാന സെക്രട്ടറി എം.ബാബു പറഞ്ഞു. ബിഎംഎസ് ജില്ലാ ഓഫീസില്‍ നടന്ന എച്ച്എസ്ടി എംപ്ലോയീസ് സംഘത്തിന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി എന്‍.സി.ടി. ഗോപിനാഥന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന്, വി.ബി.സത്യനാഥന് എന്നിവര്‍ സംസാരിച്ചു.
ഡിപ്പോയില്‍ കാന്റീന് ആരംഭിക്കുക, ജലക്ഷാമം പരിഹരിക്കുന്നതിനായി പുതിയ കുഴല്‍ക്കിണര്‍ കുഴിക്കുക, ജീവനക്കാര്‍ക്ക് മാസത്തിലെ അവസാനത്തെ പ്രവര്‍ത്തി ദിനം തന്നെ ശമ്പളം നല്‍കുക, ദേളി വഴിയുള്ള യാത്രാക്ലേശം പരിഹരിക്കുക തുടങ്ങിയ നിവേദനങ്ങള്‍ സര്‍ക്കാറിന് നല്കാന് യോഗം തീരുമാനിച്ചു. യൂണിറ്റ് പ്രസിഡന്റ് എന്‍.നിഷാദ് സ്വാഗതവും, എം.ജയകുമാര്‍ നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായി എം.ബാബു (പ്രസിഡന്റ്), പി. പത്മനാഭന് നായര്‍, ബി.വി.ഭാസ്കരന് (വൈസ് പ്രസിഡന്റ്), കെ.വി.ഗിരീഷ് (ജനറല്‍ സെക്രട്ടറി), എന്‍.സി.ടി.ഗോപിനാഥന്, എം.പ്രവീണ (ജോ. സെക്രട്ടറി), പി.ഗോപാലന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
എച്ച്എസ്ടി എംപ്ലോയീസ് സംഘത്തിന്റെ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി എം.ബാബു ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: