കുറ്റിപ്പുറം: കേന്ദ്രാവിഷ്കൃത പദ്ധതികളെകുറിച്ച് അടിസ്ഥാന പരിജ്ഞാനം ലഭ്യമാക്കുന്നതിനായി ഫിനാന്‍ഷ്യല്‍ ലിറ്ററസി ആന്‍ഡ് ക്രെഡിറ്റ് കൗണ്‍സിലിംങ് സെന്ററിന്റെയും ബിജെപി കോട്ടക്കല്‍ മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തില്‍ പഠനശിബിരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി.വി.രാജേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥരായ കെ.എം.സതീഷ്ബാബു, കെ.രാമകൃഷ്ണന്, പ്രതിഭ തുടങ്ങിയവര്‍ ക്ലാസെടുത്തു. നൂറോളം ആളുകള്‍ പങ്കെടുത്തു. അനില്‍കുമാര്‍ എടയൂര്‍, ഉണ്ണി വൈക്കത്തൂര്‍, ജയകുമാര്‍, രഞ്ജിത്ത് കാടാമ്പുഴ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: