കരുവാരകുണ്ട്: കേരളാ-പാന്തറ റോഡില്‍ മഞ്ഞള്പാറയില് കല്ലന്പുഴക്കു കുറുകെയുള്ള ഇരുമ്പുപാലം അപകടാവസ്ഥയില്‍. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കരുവാരക്കുണ്ട് ടൗണുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന പാലമാണിത്.
1993ലെ ഉരുള്‍പൊട്ടലില്‍ ഇവിടുത്തെ താല്‍ക്കാലിക പാലം ഒഴുകി പോയിരുന്നു. ദീര്‍ഘകാലത്തെ ജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് വയനാട്ടിലെ പൂക്കോട് തടാകം റോഡിലെ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഇരുമ്പുപാലം പൊളിച്ചു കൊണ്ടുവന്ന് ഇവിടെ സ്ഥാപിച്ചത്്.
കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപണി നടത്താത്തതാണ് പാലം തുരുമ്പെടുത്ത് നശിക്കാന്‍ കാരണം. ചരക്കുലോറികളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ബസ് സര്‍വീസും ഈ പാലം വഴിയാണ്. പാലത്തിന്റെ അടിഭാഗം ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണന്നും ഇത് വന്‍ ദുരന്തത്തിനിടയാക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: