കോഴിക്കോട്: ദേശീയപാത ബിഒടി അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും അഴിയൂര്‍ വില്ലേജിലെ സ്ഥലവും വീടും കച്ചവടസ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ ഇറങ്ങിപ്പോയി. സ്ഥലത്തുണ്ടായിട്ടും കലക്ടര്‍ യോഗത്തില്‍ പങ്കെടുക്കാത്ത തില്‍ പ്രതിഷേധിച്ചാണ് യോഗത്തിനെത്തിയവര്‍ കോണ്‍ഫറന്‍സ് ഹാള്‍ വിട്ടത്.
എഡിഎം ജനില്‍ കുമാറിന്റെ സാന്നിദ്ധ്യത്തിലാണ് യോഗം തുടങ്ങിയത്. സ്ഥലവും വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് പാക്കേജ് മുന്‍കൂര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കുന്നത് വരെ സര്‍വ്വേ നിര്‍ത്തിവക്കണമെന്ന ആവശ്യം നിരാകരിച്ചതും ഇറങ്ങിപ്പോക്കിന് കാരണമായി. കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് പുറത്തിറങ്ങിയവര്‍ കലക്ടറേറ്റിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി.
എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല, പി.കെ. കുഞ്ഞിരാമന്‍, അബു തിക്കോടി, പി. രാഘവന്‍, കെ. അന്‍വര്‍ ഹാജി, കെ. കുഞ്ഞിരാമന്‍, മൊയ്തു കുഞ്ഞിപ്പള്ളി, പി.കെ. നാണു, പി. രാഘവന്‍, ടി.പി. സൗമിനി, വി.കെ. ഭാസ്‌കരന്‍ എന്നിവര്‍ നേതൃ ത്വം നല്‍കി.
















