തിരുവല്ല:യൂഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസിനെ വലയിലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നീക്കങ്ങളുമായി സിപിഎം.ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ ചരല്‍കുന്ന് തീരുമാനത്തിന് ശേഷം സജീവമാണ്.ജില്ലയില്‍ തിരുവല്ല നഗരസഭക്ക് പുറമെ പെരിങ്ങര,മല്ലപ്പള്ളി,കവിയൂര്‍,ആനിക്കാട് ചെറുകോല്‍,കോട്ടാങ്ങല്‍,കൊറ്റനാട്,വെച്ചൂചിറ എന്നീ പഞ്ചായത്തുകളിലാണ് മുന്നണി സമവാക്യം ഭരണത്തിന്റെ ഗതിനിര്‍ണയിക്കുന്നത്.സംസ്ഥാന തലത്തില്‍ കേരളാ കോണ്‍ഗ്രസുമായി ബന്ധത്തിന് തയ്യാറല്ലെന്ന് ഇടത് ക്യാമ്പ് പറയുമ്പോഴും തദ്ദേശത്തില്‍ അധികാരം പിടിക്കാനുള്ള അണിയറനീക്കം പുരോഗമിക്കുകയാണ്.നിലപാട് വ്യക്തമാക്കി മുന്നോട്ടുവന്നാല്‍ കേരളാ കോണ്‍ഗ്രസുമായി ഒരുമിച്ച് പോകാന്‍ തയ്യാറാണെന്ന് ദേശീയ ജനാധിപത്യ സഖ്യവും വ്യക്തമാക്കിയിട്ടുണ്ട്.ജില്ലയില്‍ 54 ഗ്രാമപഞ്ചായത്തുകളിലായി 21 ഇടത്താണ് കഴിഞ്ഞ തവണ യൂഡിഎഫ് ആധികാരം ഉറപ്പിച്ചത്.ഇതില്‍ എല്ലായിടത്തും കേരളാകോണ്ഗ്രസ ്നിര്ണായക ഘടകവുമാണ്.ചരല് കുന്നില്‍ തുടക്കമിട്ട രാഷ്ട്രീയ തീരുമാനം എട്ടോളം ഇടങ്ങളില്‍ വലത് രാഷ്ട്രീയ ഭാവി നിര്‍ണയിക്കാം.എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ അഞ്ചെണ്ണം വലതിനൊപ്പവും മൂന്നെണ്ണം ഇടതിനൊപ്പവുമാണ്.കോയിപ്രത്ത് ഇരുപക്ഷത്തും തുല്യശക്തിയായതോടെ നറുക്കിട്ടാണ് ഭരണം യൂഡിഎഫിനൊപ്പം നിന്നത്.യൂഡിഎഫിന് ഭരണം നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എന്ത് വിലകൊടുത്തും അധികാരം നിലനിര്‍ത്താനുള്ള പരക്കം പാച്ചിലിലാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം.കോണ്‍ഗ്രസ്- കേരളാ കോണ്‍ഗ്രസ് സംസ്ഥാന തലത്തില്‍ മാത്രമാണുള്ളത് എന്നും വികസനത്തിലൂന്നിയ രാഷ്ട്രീയ സൗഹൃദമാണ് പ്രദേശിക ആവശ്യമെന്നും ബോധ്യപ്പെടുത്തിയുള്ള അനുനയ ശ്രമങ്ങളും നടന്നുവരുന്നു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: