അടൂര്‍: ലാഭകരമല്ല എന്ന കാരണത്താല്‍ നന്മ സ്റ്റോര്‍ പൂട്ടാന്‍ എത്തിയ കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരെ നാട്ടുകാര്‍ ഉപരോധിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കാതെ ജീവനക്കാര്‍ മടങ്ങി. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 11 ാം വാര്‍ഡില്‍ ഇളംഗമംഗലം നന്മ സ്റ്റോര്‍ ആണ് സംസ്ഥാനത്ത് ലാഭകരമല്ലാത്ത നന്മ സ്റ്റോറുകളുടെ പട്ടികയിലുള്ളത്. ചൊവ്വാഴ്ച രാവിലെ 8.30ന് ഇവിടെ എത്തിയ ജീവനക്കാരെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് തടഞ്ഞുവെക്കുകയായിരുന്നു. സ്റ്റോക്കും കണക്കുമെടുത്ത് ശേഷിക്കുന്ന സാധനങ്ങള്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നു ജീവനക്കാരുടെ ഉദ്ദേശ്യം. നാട്ടുകാരുടെ സമരം കാരണം ജീവനക്കാര്‍ സ്റ്റോക്ക് എടുത്ത് സ്ഥലം വിട്ടു. ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധാമണി ഹരികുമാര്‍, അഡ്വ. എ. താജുദീന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാര്‍ സംഘടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: