എടവക : എല്ലാ ജില്ലകളിലും ഓണംമെഗാസ്റ്റോറുകളും 140 നിയോജകമണ്ഡലങ്ങളിലും മിനി ഓണംഫെയറുകളും ആരംഭിക്കുമെന്ന് ഭക്ഷ്യ-സിവില്സപ്ലൈസ്വകുപ്പ് മന്ത്രി പി.തിലോത്തമന്. എടവക പഞ്ചായത്തിലെ രണ്ടേനാലില്‍ സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഇടപെടുന്നതിനാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത സംസ്ഥാനത്തെ 34 ഗ്രാമപഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ ആരംഭിക്കും. വില കുറഞ്ഞതും ഗുണനിലവാരം ഉയര്‍ന്നതുമായ ഉല്‍പ്പന്നങ്ങള്‍ മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്തുവരുന്നുണ്ട്. ഇടത്തട്ടുകാരെ ഒഴിവാക്കി പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ആദ്യവില്പന നിര്‍വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: